2009-12-18 16:08:16

വൃക്ഷത്തില്‍നിന്നും ഒരു മാതൃക പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടുന്നു


വനത്തില്‍ അനേകം വൃക്ഷങ്ങള്‍ ഒരുമിച്ച് വളരുന്നു. അങ്ങനെ അവയുടെ അടിയില്‍ തണല്‍ സൃഷ്ട്രിക്കപ്പെടുന്നു.. അപ്രകാരം ബെല്‍ജിയത്തെ വല്ലോനിയ എന്ന സ്ഥലത്തെ അര്‍ദേന്നസ് വനത്തില്‍ വളരുന്ന ആയിരം വൃക്ഷങ്ങളില്‍ നിന്ന് ഒന്ന് നിങ്ങള്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍െറ ബസലിക്കായുടെ മുന്‍പിലെ ചത്വരത്തിലെ ക്രിസ്തുമസ്സ് ട്രീക്കായി നല്‍കിയിരിക്കുന്നു. വല്ലോനിയ പ്രദേശത്ത് നിന്നെത്തിയ പ്രതിനിധിസംഘത്തെ വെള്ളിയാഴ്ച വത്തിക്കാനില്‍ സ്വീകരിച്ച് ക്രിസ്തുമസ്സ് ട്രീക്ക് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കവെ പാപ്പാ സസന്തോഷം അനുസ്മരിച്ചു. ആ വൃക്ഷം കമനീയമായി അലങ്കരിച്ചപ്പോള്‍ പ്രകാശമാനമായി. അത് ലോകത്തിലേയ്ക്ക് വന്ന, സവിശേഷമാം വിധം ക്രിസ്തുമസ്സ് ദിനത്തില്‍ കടന്നുവരുന്ന യഥാര്‍ത്ഥ പ്രകാശമായ ക്രിസ്തുവിനെയാണ് സൂചിപ്പിക്കുക. ക്രിസ്തുമസ്സ് ട്രീ പോലെ പ്രകാശം പരത്തുവാനും, കര്‍ത്താവ് ലോകത്തിലേയ്ക്ക് വന്ന് അതിനെ രക്ഷിച്ചെന്ന സത്യത്തിന് സാക്ഷൃമേകുവാനും ക്രൈസ്തവരായ നാം വിളിക്കപ്പെടുകയാണ്, പോപ്പ് ബെനഡിക്ട് പതിനാറാമന്‍ കൂട്ടിചേര്‍ത്തു. 100 മീറ്റര്‍ നീളവും, 7 മീറ്റര്‍ വ്യാസവുമുള്ള ഒരു ദേവതാരവൃക്ഷമാണ് ബെല്‍ജീയം ക്രിസ്തുമസ്സ് ട്രീയായി പാപ്പായ്ക്ക് സമ്മാനിച്ചിരിക്കുന്നത്..







All the contents on this site are copyrighted ©.