2009-12-18 16:09:33

ബെതലെഹേമില്‍ ജന്മം കൊള്ളുന്നത് ദൈവവിജ്ഞാനമാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍


 
ബെതലെഹേമില്‍ നിന്ന് ജന്മം കൊള്ളുന്നുത് ദൈവവിജ്ഞാനമാണെന്ന്, വ്യാഴാഴ്ച റോമിലെ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളോടൊത്ത് നടത്തിയ സായാഹ്നപ്രാര്‍ത്ഥനയിലെ പ്രഭാഷണത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു. ക്രൈസ്തവ വിരോധാഭാസം ദൈവികവിജ്ഞാനം തിരിച്ചറിയുന്നതാണ്. അതായത് നിത്യമായ ദൈവവചനത്തെ നസ്രറത്തിലെ യേശുവായും, അവിടത്തെ ചരിത്രവുമായി കാണുകയാണ്. സ്നേഹത്തിന്‍െറ ചുവടു പിടിച്ചേ അത് സാധിക്കൂ. പ്രിയ സ്നേഹിതരേ, പരിശുദ്ധ പിതാവ് തുടര്‍ന്നു- ക്രൈസ്തവരായ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും അധികൃത വിജ്ഞാനമായ നിത്യവചനത്തിനായുള്ള ആവേശപരമായ സ്നേഹം തങ്ങളുടെ ഹൃദയങ്ങളില്‍ സംവഹിക്കുന്നു. വിശുദ്ധ യോഹന്നാന്‍ സാക്ഷൃപ്പെടുത്തുന്നതുപോലെ അവിടത്തെ കുടാതെ ഒന്നും ഉണ്ടായിട്ടില്ല. അതിനാല്‍ സൃഷ്ട്രിക്കപ്പെട്ട സകലതിലും വിത്യസ്തമായ അളവിലും, തോതിലും അവിടത്തെ പ്രതിഫലനം കാണാനാവും. മനുഷ്യബുദ്ധി ചെയ്യുന്നതെല്ലാം ഒരു വിധത്തില്‍ അവിടത്തെ രചനാത്മക വിജ്ഞാനത്തിലെ പങ്കു ചേരലാണ്. യേശു പിറന്ന രാത്രിയില്‍ അവിടെ വിജ്ഞാനികളോ, നിയമപണ്ഡിതരോ ഉണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്നത് മറിയവും യൗസേപ്പും മാത്രം. പിന്നെ ആട്ടിടയന്മാരെത്തി. രണ്ടു സഹസ്രാബ്ദത്തെ ക്രൈസ്തവാനുഭവം ബോധജ്ഞാനത്തിന്‍െറ സിംഹാസനമായ മറിയത്തെ പോലെ ചെറിയവരുടെ ചൈതന്യത്തില്‍, എളിമയുടെയും ലാളിത്യത്തിന്‍െറയും ചൈതന്യത്തില്‍ അറിവ് സമ്പാദിക്കുവാന്‍, ആഴപ്പെടുത്താന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു. വിവിധങ്ങളായ മുടന്തന്‍ ന്യായങ്ങളുടെ മറ പിടിച്ച് ബെതലെഹേമിലെ ഗുഹയെ സമീപിക്കുവാന്‍ പലരും മടിക്കുന്നു. എന്നാല്‍ അവിടെയാണ് ദൈവത്തെയും, മനുഷ്യനെയും സംബന്ധിച്ച അധികൃത സത്യം കണ്ടെത്തുന്നത്. ദൈവത്തിന്‍െറ വദനം കണ്ടെത്താന്‍ മറ്റുള്ളവരെ സഹായിക്കുന്നതാണ് യഥാര്‍ത്ഥ ഉപവി. അത് ബൗദ്ധിക ഉപവിയിലേയ്ക്ക് നമ്മെ നയിക്കും.







All the contents on this site are copyrighted ©.