2009-12-17 16:32:58

മാര്‍പാപ്പയ്ക്ക് ആശംസയര്‍പ്പിക്കാന്‍
Pope2you ഡിജിറ്റല്‍ കവാടം


ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ ഏറെ ഉപയോഗിക്കുന്ന യുവജനങ്ങള്‍ക്ക് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയുമായി ബന്ധപ്പെടുന്നതിനും സന്ദേശമയക്കുന്നതിനും Pope2you എന്ന ഡിജിറ്റല്‍ കവാടം ലഭ്യമാണ്. എട്ടുമാസത്തിനുള്ളില്‍ ഏകദേശം 50 ലക്ഷം 'ഹിറ്റുക'ളും 2 ലക്ഷത്തോളം സന്ദേശങ്ങളും ലഭിച്ചതായി സാമൂഹ്യസമ്പര്‍ക്കമാധ്യമങ്ങള്‍ക്കുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍റെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ക്ലാവുദിയോ ചേല്ലി അറിയിച്ചു. യുവജനങ്ങള്‍ക്ക് അവരുടെ ഭാഷയിലും ശൈലിയിലും സഭയുമായി ബന്ധപ്പെടുവാന്‍ ഈ ആധുനിക സൗകര്യം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.







All the contents on this site are copyrighted ©.