2009-12-15 15:28:30

കാര്യക്ഷമതയെ അധികരിച്ച വികലമായ മനോഭാവം വേദനിക്കുന്നവരെ ഭാരമായി കരുതുവാന്‍ പ്രല്ലോഭിപ്പിക്കുന്നുവെന്ന് പാപ്പാ അപലപിക്കുന്നു


കാര്യക്ഷമതയെ അധികരിച്ച് പ്രബലപ്പെടുന്ന വികലമായ മനോഭാവം തീരാവ്യാധികളാല്‍ കഷ്ടപ്പെടുന്നവരെ സമൂഹത്തിന് ഭാരവും, പ്രശ്നവും ആയി കരുതി പ്രാന്തവല്‍ക്കരിക്കുവാന്‍ പ്രേരിപ്പിക്കുകയാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പരിതപിക്കുന്നു. മരണകരമായ രോഗങ്ങളാല്‍ വേദനിക്കുന്നവര്‍ക്കായുള്ള റോമിലെ അഭയകേന്ദ്രം ഞായറാഴ്ച സന്ദര്‍ശിച്ചയവസരത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് പരിശുദ്ധ പിതാവ് ആ അപലപനം നടത്തിയത്. ആരോഗ്യസംബന്ധിയായ പ്രയാസങ്ങളും, സഹനങ്ങളും നേരിടുന്നവര്‍ ആദരിക്കപ്പെടുകയും സഹായിക്കപ്പെടുകയും ചെയ്യണമെന്ന് മാനവഔന്നിത്യത്തെ പറ്റി അവബോധമുള്ളവര്‍ക്ക് അറിയാം. വേദനയെ ശമിപ്പിക്കുന്ന മരുന്നുകളോടെപ്പം സ്നേഹത്തിന്‍െറയും, സാമീപ്യത്തിന്‍െറയും, ഐക്യദാര്‍ഢ്യത്തിന്‍െറയും സമൂര്‍ത്ത അടയാളങ്ങളും ധാരണയ്ക്കും ആശ്വാസത്തിനും നിരന്തരമായ പ്രോല്‍സാഹനത്തിനും ആയി ദാഹിക്കുന്ന അവര്‍ക്ക് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടികൊണ്ട് പാപ്പാ തുടര്‍ന്നു- നിങ്ങളുടെ ചാരെയുള്ള എന്‍െറ സാമീപ്യത്തിന്‍െറയും, നിങ്ങളോടുള്ള എന്‍െറ സ്നേഹത്തിന്‍െറയും സമൂര്‍ത്തമായ സാക്ഷൃമേകുവാനാണ് ഞാന്‍ വന്നിരിക്കുന്നത്. എന്‍െറ പ്രാര്‍ത്ഥന നിങ്ങള്‍ക്ക് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. പ്രത്യാശ ഒരിക്കലും കൈവെടിയരുത്. യേശുവില്‍ ശക്തിയും, ആശ്വാസവും കണ്ടെത്തുക. നിങ്ങളുടെ വേദന സങ്കടകരവും, ഒരു പ്രത്യേക പരീക്ഷണവും ആണ്. നമ്മുടെ നശ്വര ശരീരം ധരിച്ച ദൈവികരഹസ്യത്തിന്‍െറ മുന്‍പില്‍ അതിന്‍െറയര്‍ത്ഥം മനസ്സിലാകുകയും, വിശുദ്ധീകരണത്തിനായുള്ള അവസരവും ദാനവുമായി അത് രുപാന്തരപ്പെടുകയും ചെയ്യും







All the contents on this site are copyrighted ©.