2009-12-14 15:10:15

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അല്‍ബേനിയായുടെ പ്രസിഡന്‍റിനെ വത്തിക്കാനില്‍ സ്വീകരിച്ചു.


 പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അല്‍ബേനിയായുടെ പ്രസിഡന്‍റ് സാലി ബെറീഷായെ ശനിയാഴ്ച വത്തിക്കാനില്‍ ഒരു കുടിക്കാഴ്ചയ്ക്ക് സ്വീകരിച്ചുവെന്ന് പരിശുദ്ധ സിംഹാസനത്തിന്‍െറ ഒരു വിജ്ഞാപനം പറയുന്നു.
തദവസരത്തില്‍ അവര്‍ ആനുകാലികപ്രസക്തിയുള്ള അന്താരാഷ്ട്രാസാഹചര്യങ്ങളെ പറ്റി പ്രത്യേകിച്ച് ബാള്‍ക്കന്‍ പ്രദേശത്തെ പരിതോവസ്ഥയെ പറ്റി സംഭാഷണം നടത്തി. പരിശുദ്ധ സിംഹാസനവും, അല്‍ബേനിയായും തമ്മിലുള്ള ദ്വിപക്ഷീയബന്ധങ്ങളെ പറ്റി ചര്‍ച്ച ചെയ്തയവര്‍ അവയുടെ പുരോഗതിയെ അധികരിച്ച ഭാവാത്മകവീക്ഷണങ്ങളും, ആ നാട്ടിലെ പരമ്പരാഗതമായ കുടുംബമൂല്യങ്ങള്‍, ജനങ്ങളുടെ പൊതുപൈതൃകം തുടങ്ങിയവയും സംഭാഷണവിഷയങ്ങളാക്കി. പാപ്പായെ സന്ദര്‍ശിച്ച പ്രസിഡന്‍റ് സാലി ബെറിഷാ വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ വിദേശബന്ധക്കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയസെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംബേര്‍ത്തി എന്നിവരുമായും കുടിക്കാഴ്ചകള്‍ നടത്തി.







All the contents on this site are copyrighted ©.