2009-12-14 15:13:52

 സ്പെയിനിലെ മെത്രാന്മാര്‍ ആനുകാലിക പ്രതിസന്ധിയെ പറ്റി.


 ആനുകാലികപ്രതിസന്ധിയ്ക്ക് ധാര്‍മ്മികവും, സാമ്പത്തികവും എന്നിങ്ങനെ ദ്വിവിധമാനങ്ങളുണ്ടെന്ന് സ്പെയിനിലെ മെത്രാന്മാര്‍ ഒരു പ്രസ്താവനയില്‍ വിശ്വാസികളെ അനുസ്മരിപ്പിക്കുന്നു. പ്രതിസന്ധിയെ നിര്‍മ്മാര്‍ജ്ഞനം ചെയ്യുക എല്ലാവരുടെയും ഉത്തരവാദിത്വമാണ്. അതില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. അതിനാല്‍ ആ ദൗത്യം ഏറ്റെടുക്കുന്നതിന് പ്രതിബദ്ധരാകുവാന്‍ എല്ലാ ക്രൈസ്തവസമൂഹങ്ങളെയും, സന്മനസ്സുള്ളയെല്ലാവരെയും ആഹ്വാനം ചെയ്യുന്നയവര്‍ പ്രസ്താവനയില്‍ ഇപ്രകാരം തുടരുന്നു - ആ പ്രതിബദ്ധതയ്ക്ക് ഐക്യദാര്‍ഢ്യവും, ഉദാരതയും അനിവാര്യ വ്യവസ്ഥകളാണ്. എല്ലാ വികസനങ്ങളുടെയും ഹൃദയം ജീവനോടുള്ള തുറവാണ്. ജീവനായുള്ള എല്ലാവരുടെയും അവകാശം അംഗീകരിക്കുകയും, ആദരിക്കുകയും, പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട് സാമൂഹികസാമ്പത്തിക തലങ്ങളിലെ ധാര്‍മ്മികത നവീകരിക്കുവാന്‍ അത് ബാദ്ധ്യതപ്പെടുത്തുന്നു. ഓരോ മനുഷ്യവ്യക്തിയുടെയും അടിസ്ഥാനയവകാശങ്ങളെ മാനിക്കുന്ന തൊഴില്‍ പരമായ ഒരു ശൈലിയും രുപീകൃതമാകണം. ഹൃദയ പരിവര്‍ത്തനത്തിലൂടെ മാത്രമേ സാമൂഹിക പരിവര്‍ത്തനം സാധ്യമാകയുള്ളൂ. എല്ലാ പ്രവര്‍ത്തനങ്ങളുടെയും സംശോധക ബിന്ദുവായി ദൈവത്തെ സ്ഥാപിക്കാന്‍ വിശ്വാസികളെയും, സര്‍ക്കാര്‍ അധികാരികളെയും എല്ലാ പൗരന്മാരെയും മെത്രാന്മാന്‍ പ്രസ്താവനയില്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.







All the contents on this site are copyrighted ©.