2009-12-12 15:52:32

പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ അയര്‍ലണ്ടിലെ മെത്രാന്മാരുമായുള്ള കുടിക്കാഴ്ച.


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അയര്‍ലണ്ടിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍െറ പ്രതിനിധികള്‍, റോമന്‍കുരിയായിലെ സീനിയര്‍ അംഗങ്ങള്‍ എന്നിവരുമായി വെള്ളിയാഴ്ച ഒരു കുടിക്കാഴ്ച നടത്തിയതായി പരിശുദ്ധ സിംഹാസനത്തിന്‍െറ ഒരു വിജ്ഞാപനം പറയുന്നു. ഡബ്ളിന്‍ അതിരുപതയെ അധികരിച്ച അയര്‍ലണ്ടിലെ അന്വേഷണ കമ്മീഷന്‍െറ റിപ്പാര്‍ട്ടിന്‍െറ അടിസ്ഥാനത്തിലായിരുന്നു ആ കുടിക്കാഴ്ച. റിപ്പോര്‍ട്ടിന്‍െറ ഉള്ളടക്കം പരിശുദ്ധപിതാവിനെ വളരെ അസ്വസ്ഥമാക്കുകയാണെന്ന് വെളിപ്പെടുത്തുന്ന വിജ്ഞാപനത്തില്‍ ഇപ്രകാരം തുടന്നു കാണുന്നു ചില വൈദികര്‍ ദൈവത്തോട് നടത്തിയ വാഗ്ദാനവും, ചൂഷണവിധേയരും അവരുടെ കുടുബാംഗങ്ങളും സമൂഹവും അവരില്‍ അര്‍പ്പിച്ച പ്രതീക്ഷയും സ്വാര്‍ത്ഥകമാക്കുന്നതില്‍ കാട്ടിയ അവിശ്വസ്തയില്‍ പാപ്പാ ഒരിക്കല്‍ കുടി ഖേദം പ്രകടിപ്പിക്കുന്നു. അയര്‍ലണ്ടിലെ വിശ്വാസികളുടെ വേദനയില്‍ പങ്കു ചേരുന്ന പരിശുദ്ധ പിതാവ് ആ അതിനിന്ദ്യമായ കുറ്റകൃത്യങ്ങല്‍ക്ക് ഇരകളായവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും, തന്‍െറ ആ പ്രാര്‍ത്ഥനയില്‍ പങ്കു ചേരുവാന്‍ എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. സഭ വളരെ ശ്രദ്ധാപൂര്‍വ്വകം ആ അപമാനകരമായ സംഭവങ്ങളെ പറ്റി പഠിക്കുകയും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതെയിരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ക്ക് പാപ്പാ വാക്കു കൊടുക്കുന്നു. റിപ്പോര്‍ട്ട് ഊന്നി പറയുന്ന കുട്ടികളുടെ അജപാലനശുശ്രൂഷയ്ക്ക് ആത്യന്തിക ഉത്തരവാദിത്വമുള്ള പ്രാദേശികസഭയുടെ ഭരണസംബന്ധിയായ പ്രശ്നങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളെ പരിശുദ്ധ സിംഹാസനം വളരെ ഗൗരവമായി തന്നെ പരിഗണിക്കുന്നു. അയര്‍ലണ്ടിലെ വിശ്വാസികള്‍ക്കായി പാപ്പാ ഒരു ഇടയലേഖനം നല്‍കും. അതില്‍ അവിടത്തെ പ്രാദേശിയ സഭയിലെ കാലികപ്രശ്നങ്ങളോടുള്ള പ്രതികരണമെന്നോണം സ്വീകരിക്കണ്ട നടപടികളെ വ്യക്തമായി പരിശുദ്ധ പിതാവ് ചൂണ്ടി ക്കാണിക്കുകയും ചെയ്യും. നല്ലയിടയനായ കുട്ടികളുടെ ശുശ്രൂഷാര്‍ത്ഥം നല്ലയിടയനായ ക്രിസ്തുവിനെ അനുകരിച്ച് വളരെ ഉദാരതയോടെ തങ്ങളെത്തന്നെ അര്‍പ്പിച്ചിരിക്കുന്നവര്‍ ആ ദൗത്യത്തില്‍ സ്ഥിരതയോടെ തുടരുന്നതിന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.