2009-12-10 14:34:56

പാപ്പാ 2010ല്‍ ഇറ്റലിയിലെ നാലു നഗരങ്ങളില്‍ ഇടയസന്ദര്‍ശനം നടത്തും.


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ 2010ല്‍ ഇറ്റലിയിലെ നാലു നഗരങ്ങളില്‍ അപ്പസ്തോലികസന്ദര്‍ശനം നടത്തും. തോറീനോ, സുള്‍മോനാ, കാര്‍പിനേത്തോ റൊമാനോ, പലേര്‍മോ എന്നിവയാണ് ആ നാലു പട്ടണങ്ങള്‍. ഈശോയുടെ മൃതദേഹം പൊതിഞ്ഞിരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന തിരുക്കച്ചയുടെ പ്രദര്‍ശനവേളയോടും, വിശുദ്ധ പീറ്റര്‍ ചെലസ്തീനോ അഞ്ചാമന്‍ പാപ്പായുടെ എട്ടാം ജന്മശതാബ്ദിയോടും, ലെയോണ്‍ പതിമൂന്നാമന്‍ പാപ്പായുടെ രണ്ടാം ജന്മ ശതാബ്ദിയോടും അനുബന്ധിച്ചാണ് പാപ്പാ യഥാക്രമം തോറീനോയും, സുള്‍മോനായും, കാര്‍പിനേത്തോ റൊമാനോയും സന്ദര്‍ശിക്കുക. മെയ് രണ്ട്, ജൂലൈ നാല്, സെപ്റ്റംബര്‍ അഞ്ച് തീയതികളിലണ് പരിശുദ്ധ പിതാവിന്‍െറ ആ നഗരസന്ദര്‍ശനങ്ങള്‍. പലേര്‍മോയില്‍ നടക്കുന്ന കുടുംബങ്ങളുടെയും, യുവലോകത്തിന്‍െറയും പ്രാദേശിക സമ്മേളനത്തില്‍ പങ്കെടുക്കുകയാണ് അവിടത്തെ പാപ്പായുടെ ഇടയസന്ദര്‍ശനത്തിന്‍െറ മുഖ്യലക്ഷൃം .ഒക്ടോബര്‍ മൂന്നാം ആയിരിക്കും പാപ്പാ ആ നഗരം സന്ദര്‍ശിക്കുക.








All the contents on this site are copyrighted ©.