2009-12-04 16:01:10

അല്‍ബേനിയയിലെ ഓര്‍ത്തഡോക്സു പാത്രിയര്‍ക്കീസ് അനസ്താസ് വത്തിക്കാനില്‍.


അല്‍ബേനിയയില്‍ സുവിശേഷം എത്തിയ അപ്പസ്തോലികക്കാലം മുതല്‍ അന്നാട്ടില്‍ ക്രിസ്തുവിന്‍െറ രക്ഷാകരസന്ദേശം ഫലം പുറപ്പെടുവിക്കുകയാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. ടിറാനയുടെയും, ഡൂറസിന്‍െറയും, അല്‍ബേനിയ മുഴുവന്‍െറയും ഓര്‍ത്തഡോക്സ് ആര്‍ച്ചുബിഷപ്പ് അനസ്താസിനെയും അനുചരരെയും വെള്ളിയാഴ്ച വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ സ്വീകരിച്ച വേളയില്‍ നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ ആ പ്രശംസ നടത്തിയത്. അവിടത്തെ സംസ്ക്കാരബന്ധിയായ ചില പുരാതനലിഖിതങ്ങള്‍ പറയുന്നതുപോലെ, ഒരു പഴയ ലത്തീന്‍ ജ്ഞാനസ്നാനപ്രാര്‍ത്ഥനയും കര്‍ത്താവിന്‍െറ ഉത്ഥാനത്തെ പ്രകീര്‍ത്തിക്കുന്ന ഒരു ബൈസന്‍റൈന്‍ ഗാനവും സംരക്ഷിക്കപ്പെട്ടതിലൂടെ അല്‍ബേനിയയിലെ നമ്മുടെ ക്രൈസ്തവ പൂര്‍വ്വപിതാക്കന്മാരുടെ വിശ്വാസം ചരിത്രത്തിന്‍െറയും, സാഹിത്യത്തിന്‍െറയും, കലയുടെയും ആദ്യതാളുകളില്‍ തന്നെ അത്ഭുതവും മായാത്തതുമായ അടയാളങ്ങള്‍ അവശേഷിപ്പിച്ചിട്ടണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്‍െറ രണ്ടാം ഘട്ടത്തില്‍ നിരീശ്വരഭരണക്കുടത്തിന്‍െറ ശക്തമായ അടിച്ചമര്‍ത്തലിനും, ശത്രുതയ്ക്കും ഇരകളായ കത്തോലിക്കരും ഓര്‍ത്തഡോക്സുക്കാരും നേരിടേണ്ടി വന്ന അതിക്രൂരമായ പീഡനങ്ങളെ അനുസ്മരിച്ച പാപ്പാ പറഞ്ഞു- വിശ്വാസത്തിന്‍െറ പേരില്‍ അവര്‍ ജീവന്‍ പോലും ബലിയായി നല്‍കേണ്ടി വന്നു. ആ ഭരണക്കുടം നിലം പൊത്തിയപ്പോള്‍ അല്‍ബേനിയയിലെ കത്തോലിക്കാ ഓര്‍ത്തഡോക്സു സമൂഹങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനു് അവസരം കരഗതമായി. അന്നു മുതല്‍ അവിടത്തെ ഓര്‍ത്തഡോക്സു സഭ, കത്തോലിക്കരും ഓര്‍ത്തഡോക്സുകാരും തമ്മിലുള്ള അന്തര്‍ദ്ദേശീയ ദൈവവിജ്ഞാനീയ സംവാദത്തില്‍ ഫലപ്രദമായി പങ്കെടൂക്കുന്നു. അത് ആ നാട്ടിലെ കത്തോലിക്കാ ഓര്‍ത്തഡോക്സു സഭകളുടെ ദ്രാതൃത്വബന്ധങ്ങളുടെ ഒരു പ്രതിഫലനമാണ്.. വിവിധ ക്രൈസ്തവസഭാവിഭാഗങ്ങള്‍ക്ക് ഏകാതനയില്‍ ജീവിക്കാനാവുമെന്നതിന്‍െറ ആ ഉദാത്ത മാതൃക നാട്ടിലെ എല്ലാ ജനങ്ങള്‍ക്കും പ്രചോദനദായകമാണ്.







All the contents on this site are copyrighted ©.