2009-12-04 16:04:15

 പാപ്പാ റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ദിമിത്രി മെദ്വെദേവിനെ വത്തിക്കാനില്‍ സ്വീകരിച്ചു.


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ദിമിത്രി മെദ്വെദേവിന് വത്തിക്കാനിലെ പേപ്പല്‍ ഭവനത്തില്‍ വ്യാഴാഴ്ച ഒരു കുടിക്കാഴ്ച അനുവദിച്ചു. പരിശുദ്ധ സിംഹാസനവും അന്നാടും തമ്മിലുള്ള സൗഹൃദബന്ധങ്ങളില്‍ തദവസരത്തിലെ ചര്‍ച്ചാവേളയില്‍ സന്തുഷ്ടി പ്രകടിപ്പിച്ച അവര്‍, ആ ബന്ധം ആഴപ്പെടുത്തി പൂര്‍ണ്ണ നയതന്ത്രബന്ധമായി അതിനെ ഉയര്‍ത്താന്‍ സമ്മതിച്ചു. പാപ്പായുടെ സത്യത്തിലെ ഉപവി എന്ന ചാക്രീയലേഖനത്തിന്‍െറ വെളിച്ചത്തില്‍ അന്താരാഷ്ട്ര സാമ്പത്തികരാഷ്ട്രീയ പരിതോവസ്ഥകള്‍, സമാധാനവും സുരക്ഷിതത്വവും നേരിടുന്ന വെല്ലുവിളികള്‍, കുടുംബമൂല്യങ്ങളുടെ സംരക്ഷണം, റഷ്യയിലെ സമൂഹജീവിതത്തില്‍ വിശ്വാസികള്‍ നല്‍കുന്ന സംഭാവന തുടങ്ങിയ സാംസ്ക്കാരികസാമൂഹിക വിഷയങ്ങളും ആ വേളയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. റഷ്യന്‍ പ്രസിഡന്‍റ് ഡിമിത്തി മെദ്വെദേവ് പരിശുദ്ധ പിതാവിനെ സന്ദര്‍ശിക്കുന്നതിന് മുന്‍പ് വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണയും, വത്തിക്കാന്‍ വിദേശബന്ധകാര്യാലയസെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംബേര്‍ത്തിയും ആയി കുടിക്കാഴ്ച നടത്തി. തിങ്കളാഴ്ചത്തെ പരിശുദ്ധ സിംഹാസനത്തിന്‍െറ ഒരു വിജ്ഞാപനമാണ് ഈ വിവരങ്ങള്‍ നല്‍കുന്നുത്. 1990 മുതല്‍ പരിശുദ്ധ സിംഹാസനവും റഷ്യയും തമ്മില്‍ പ്രതിനിധികളിലൂടെ അതായത് ഭാഗികനയന്ത്രബന്ധമുണ്ട്. അതിനെ പൂര്‍ണ്ണനയതന്ത്രബന്ധമാക്കാനാണ് തീരുമാനിക്കപ്പെട്ടിരിക്കുന്നത്.







All the contents on this site are copyrighted ©.