2009-12-01 17:31:59

അധികൃത ശാസ്ത്രീയചൈതന്യം കൈമുതലാക്കുക, ബിഷപ്പ് ഹെന്‍ട്രി ഡിസൂസാ.


യുക്തിപൂര്‍വ്വം ചിന്തിച്ചും, പ്രകൃതിനിയമങ്ങളെ ആദരിച്ചും, എല്ലാവിധ അന്ധവിശ്വാസങ്ങളും ഉപേക്ഷിച്ചും കുട്ടികള്‍ അധികൃത ശാസ്ത്രീയ ചൈതന്യം നുകരണമെന്ന് ബെല്ലാരി രുപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഹെന്‍ട്രി ഡിസൂസാ. യഥാര്‍ത്ഥ ശാസ്ത്രം മതത്തിനു് എതിരല്ല. മതവിശ്വാസവും ശാസ്ത്രീയ ചൈതന്യവും വിരുദ്ധങ്ങല്ല ബെല്ലാരിയിലെ ഒരു പ്രാദേശീയ സ്ക്കുള്‍ സംഘടിപ്പിച്ച ഒരു ശാസ്ത്രമേള പ്രോദ്ഘാടനം ചെയ്യവെ അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷണം നടത്താവുന്നതും, തെളിയിക്കാവുന്നതും ആയവ ശാസ്ത്രം കൈക്കാര്യം ചെയ്യുന്നു. ഐഹികജീവിതത്തിനും, അതിനു ശേഷമുള്ള ജീവിതത്തിലും അര്‍ത്ഥം പകരുന്നവ നല്‍കുകയാണ് മതം. ബിഷപ്പ് തുടര്‍ന്നു - ശാസ്ത്രവും, വിശ്വാസവും പരസ്പരപൂരകങ്ങളാണ്. ദൈവമാണ് എല്ലാ വിജ്ഞാനത്തിന്‍െറയും, ക്രമത്തിന്‍െറയും സ്രോതസ്സ്. ഭാരതസമൂഹത്തിലെ വലിയ ഒരു തിന്മയാണ് അന്ധവിശ്വാസം. നിരക്ഷരത അതിനെ ഊട്ടി വളര്‍ത്തുന്നു. ശരിയായ ശാസ്ത്രീയ ചൈതന്യത്തിനു് അന്ധവിശ്വാസത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനാവും







All the contents on this site are copyrighted ©.