2009-11-24 16:28:18

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ കുവെയിറ്റ് പ്രധാനമന്ത്രിയെ വത്തിക്കാനില്‍ സ്വീകരിച്ചു.


  പോപ്പ് ബെനഡിക്ട് പതിനാറാമന്‍ കുവെയിറ്റ് പ്രധാനമന്ത്രി ഷെയ്ക്ക് നാനര്‍ അല്‍ മുഹമ്മദ് അല്‍ സബഹിഹിന് വത്തിക്കാനില്‍ തിങ്കളാഴ്ച ഒരു കുടിക്കാഴ്ച അനുവദിച്ചു. സൗഹൃദപരമായ ആ കുടിക്കാഴ്ചയില്‍ അവര്‍ ഇരുവരും 40 വര്‍ഷമായി തുടരുന്ന വത്തിക്കാനും കുവെയിറ്റും തമ്മിലുള്ള ദ്വിപക്ഷീയ ബന്ധത്തെ സസന്തോഷം അനുസ്മരിച്ചു. ഇരുകുട്ടര്‍ക്കും ഔല്‍സുക്യമുള്ള മദ്ധ്യപുര്‍വ്വപ്രദേശത്തെ പ്രശ്നങ്ങളെ പറ്റി പ്രത്യേകിച്ച് അവിടെ സമാധാനവും, മതാന്തരസംഭാഷണവും പരിപോഷിപ്പിക്കുന്നതിനെ പറ്റി അവര്‍ ചച്ചകള്‍ നടത്തി. കുവെയിറ്റിലെ ന്യൂനപക്ഷമായ ക്രൈസ്തവവിഭാഗം സമൂഹത്തിന് നല്‍കുന്ന ഭാവാത്മകമായ സംഭാവന പരാമര്‍ശിക്കപ്പെടവെ ആ വിഭാഗത്തിനു് അജപാലനസഹായം നല്‍കപ്പെടണ്ടതിന്‍െറ ആവശ്യകത ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്തു. പാപ്പായുമായുള്ള കുടിക്കാഴ്ചയ്ക്ക് ശേഷം കുവെയിറ്റ് പ്രധാനമന്ത്രി വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി തര്‍ച്ചീസിയോ ബര്‍ത്തോണെയെയും, വിദേശബന്ധക്കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയസെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തിയെയും സന്ദര്‍ശിച്ചു. .മേല്‍ പറഞ്ഞ കുടിക്കാഴ്ചകളെ സംബന്ധിച്ച് പരിശുദ്ധ സിംഹാസനത്തിന്‍െറ പ്രസ്സ് ഓഫീസ് പുറപ്പെടുവിച്ച ഒരു വിജ്ഞാപനമാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്. കുവെയിറ്റിലെ 27 ലക്ഷം നിവാസികളില്‍ രണ്ടര ലക്ഷം മാത്രമാണ് കത്തോലിക്കര്‍.







All the contents on this site are copyrighted ©.