2009-11-24 16:32:21

ക്രൈസ്തവരെ നിശബ്ദരാക്കുവാനുള്ള ഓസ്ട്രേലിയായിലെ നീക്കത്തിനെതിരെ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍.


ഓസ്ട്രേലിയായിലെ ക്രൈസ്തവരെ നിശബ്ദരും, നിഷ്ക്രിയരും ആക്കുവാനുള്ള അവിടത്തെ മനുഷ്യവകാശ കമ്മീഷന്‍െറ നീക്കത്തെ സിഡ്നി അതിരുപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ ശക്തിയുക്തം അപലപിക്കുന്നു. സ്വവര്‍ഗ്ഗഭോഗികള്‍ തമ്മിലുള്ള വിവാഹം, കാണ്ഡകോശ ഗവേഷണം ഗര്‍ഭച്ഛിദ്രം തുടങ്ങിയ അധാര്‍മ്മികതകള്‍ക്കെതിരായ തന്‍െറ നിലപാടിനെ സംശയദൃഷ്ട്യാ വീക്ഷിക്കുന്ന കമ്മീഷന്‍െറ മനുഷ്യവകാശങ്ങളുമായുള്ള മതസ്വാതന്ത്ര്യത്തിന്‍െറ അനുരുപതയെ സംബന്ധിച്ച കാഴ്ചപ്പാട് തികച്ചും വികലമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതസ്വാതന്ത്ര്യം ഒരു അവകാശമല്ല. അത് മനുഷ്യവകാശങ്ങളുമായി പൊരുത്തപ്പെടുകയില്ല. എന്ന, മനുഷ്യവകാശസംരക്ഷണത്തിനും, പരിപോഷണത്തിനും ആയുള്ള ഹൈകമ്മീഷണര്‍ ടോം കാല്‍മായുടെ പ്രസ്താവം തന്നെ അത്ഭുതപ്പെടുകയാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തുടര്‍ന്നു- മതസ്വാതന്ത്ര്യത്തില്‍ സര്‍ക്കാരിന്‍െറ കുടുതല്‍ നിയന്ത്രണം ശുപാര്‍ശ ചെയ്യുന്ന കമ്മീഷന്‍െറ നീക്കം വന്‍ പ്രശ്നങ്ങള്‍ക്ക് വഴിത്തിരിയിടാം. മുഖ്യ അന്താരാഷ്ട്രാ മനുഷ്യവകാശകരാറുകള്‍ വ്യവസ്ഥ ചെയ്യുന്നവയാണ് വിവാഹത്തിനും കുടുംബത്തിനും ആയ അവകാശങ്ങളും- മാതാപിതാക്കന്മാരുടെ കുട്ടികളുടെ ധാര്‍മ്മികവും വിദ്യാഭ്യാസപരവും ആയ കാര്യങ്ങളെ സംബന്ധിച്ച അവകാശങ്ങളും- മത മനസ്സാക്ഷി സ്വാതന്ത്രങ്ങളും. അവയെക്കെ സര്‍ക്കാരിന്‍െറ നിയന്ത്രണത്തിന്‍ കീഴാക്കുവാനുള്ള കമ്മീഷന്‍െറ നീക്കം വിവേകരഹിതവും അന്താരാഷ്ട്രാകരാറുകളുടെ വ്യക്തമായ ലംഘനവുമാണ്. മതസ്വാതന്ത്രത്തെ ഒരു പ്രശ്നമായി കാണുന്നവര്‍ ഭീകരരായ ഗോലിയാത്തുമാരായി മാറുകയാണ്. അവരുടെ മുന്‍പില്‍ നാം ഭയപ്പെടരുത്. ദാവീദിന്‍െറ മാതൃക നമുക്ക് ധൈര്യം പകരണം. ദാവീദ് ഗോലിയാത്തിനെ കീഴടക്കിയെന്ന് നാം ഓര്‍ക്കണം.







All the contents on this site are copyrighted ©.