2009-11-24 16:38:03

കത്തോലിക്കാ സഭ ആനുകുല്യങ്ങളിലൂടെ ആംഗ്ലിക്കന്‍ വിശ്വാസികളെ ആകര്‍ഷിക്കുകയല്ലെന്ന്, കാന്‍റബറി ആര്‍ച്ചുബിഷപ്പ് റോവാന്‍ വില്യംസ്


കത്തോലിക്കാസഭ പ്രത്യേക ആനുകുല്യങ്ങള്‍ നല്‍കി ആഗ്ലിക്കന്‍ വിശ്വാസികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയല്ലെന്ന് കാന്‍റബറിയിലെ ആംഗ്ലിക്കന്‍ ആര്‍ച്ചുബിഷപ്പ് റോവാന്‍ വില്യംസ്. വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച ഒരഭിമുഖത്തിലാണ്, കത്തോലിക്കാസഭയ്ക്കതിരായി ചില കോണുകളില്‍ നിന്നുയരുന്ന മേല്‍ പറഞ്ഞ ആരോപണത്തെ അദ്ദേഹം നിഷേധിച്ചത്. ആഗ്ലിക്കന്‍ സഭയിലെ ചില നടപടികളില്‍ അതൃപ്തരായതിനാലാണ് ചിലര്‍ കത്തോലിക്കാസഭയുമായി ഐക്യപ്പെടാനാഗ്രഹിക്കുന്നതെന്നും, അതാണ് തങ്ങളെ സംബന്ധിച്ച ദൈവഹിതമാണെന്നാണ് അവര്‍ കരുതുന്നതെന്നും, അവര്‍ക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും താന്‍ ആശംസിക്കുകയാണെന്നും, അവരെ സംബന്ധിച്ച് തനിക്ക് വലിയ ആശങ്കയില്ലെന്നും ആര്‍ച്ചുബിഷപ്പ് പറഞ്ഞു. ആംഗ്ലിക്കന്‍ വിശ്വാസികളുടെ കത്തോലിക്കാസഭയുമായുള്ള ഐക്യത്തെ സംബന്ധിച്ച കോണ്‍സ്റ്റിറ്റൂഷന്‍ ആംഗ്ലിക്കന്‍ സഭയുമായുള്ള കത്തോലിക്കാസഭയുടെ മനോഭാവത്തില്‍ ഒരു മാറ്റവും കാട്ടുന്നില്ലെന്നും, ചിലര്‍ പറയുന്നതുപോലെ ആ കോണ്‍സ്റ്റിറ്റൂഷന്‍ കത്തോലിക്കാ ആംഗ്ലിക്കന്‍ ബന്ധത്തിന്‍െറ മരണമണിയല്ലെന്നും അദ്ദേഹം കുട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.