2009-11-23 20:48:03

മാര്‍പാപ്പയും കാന്‍റെര്‍ബറിയിലെ ആര്‍ച്ചുബിഷപ്പും കൂടിക്കാഴ്ച നടത്തി


21 നവംമ്പര്‍ 2009
ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ ആംഗ്ലിക്കന്‍ സഭയുടെ മേലദ്ധ്യക്ഷനായ കാന്‍റെര്‍ബറിയിലെ അര്‍ച്ചുബിഷപ്പ്, റോവന്‍ വില്യംസിന് നവംമ്പര്‍ 21ന്, ശനിയാഴ്ച ഒരു സ്വകാര്യ കൂടിക്കാഴ്ച അനുവദിച്ചു. ക്രൈസ്തവ സമൂഹങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിസന്ധികള്‍ നേരിടുന്ന ഈ പുതുയുഗ സന്ധിയില്‍ സഹകരണത്തിന്‍റ‍െയും നന്മയുടെ സാക്ഷൃത്തിന്‍റെയും പരിശ്രമങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്‍റെ ആവശ്യകത തീര്‍ത്തും സ്വകാര്യമായ സൗഹൃദസംഭാഷണത്തില്‍ പരാമര്‍ശിക്കുകയുണ്ടായെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വിജ്ഞാപനത്തില്‍ അറിയിച്ചു.
ഇരുസഭകളുമായുള്ള സൗഹൃദബന്ധത്തിന് വഴിയൊരുക്കിയ പലേ സംഭവങ്ങളും ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ് കൂടിക്കാഴ്ചയില്‍ പരാമര്‍ശിക്കുകയുണ്ടായി. ഐക്യത്തിനായി പൊതുവെ കാണുന്ന ഒരു നല്ല മനസ്സ് വരുംനാളുകളില്‍ മെച്ചപ്പെടുമെന്നും, അടുത്തുവരുന്ന അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മിഷന്‍റെ സമ്മേളനം (Anglican Roman Catholic International Commission ARCIC), ആംഗ്ലിക്കന്‍സഭയുടെ കത്തോലിക്കാസഭയുമായുള്ള അനുരഞ്ജനശ്രമത്തിന്‍റെ മൂന്നാംഘട്ടമായിരിക്കുമെന്നും വിജ്ഞാപനത്തില്‍ പറഞ്ഞു. ആംഗ്ലിക്കന്‍-കത്തോലിക്കാ സൗഹൃദസംവാദത്തിനുള്ള കമ്മിഷന്‍ (ARCIC) 1970ലും പിന്നീട് 1983ലുമായി തുടങ്ങിവച്ച പരിശ്രമത്തിന്‍റെ മൂന്നാം ഘട്ടമായിരിക്കും 2009 നവംമ്പര്‍ 23, 24 തിയതികളില്‍ റോമില്‍ നടക്കുന്നത്.







All the contents on this site are copyrighted ©.