2009-11-23 18:57:27

അഞ്ചാമത് ഏഷ്യന്‍ യുവജനസമ്മേളനം


23 നവംമ്പര്‍ 2009
അന്താരാഷ്ട്ര തലത്തിലുള്ള അഞ്ചാമത്തെ ഏഷ്യന്‍ യുവജനസമ്മേളനം (Asian Youth Meet) തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ ഫിലിപ്പീന്‍സിലെ ഈമൂസ് പട്ടണത്തില്‍ നടക്കും.
വചനം പങ്കുവയ്ക്കാനും ദിവ്യകാരുണ്യത്തില്‍ ജീവിക്കാനും... എന്ന ആപ്തവാക്യവുമായി ഏഷ്യയിലെ യുവജനങ്ങള്‍ നവംമ്പര്‍ 23 മുതല്‍ 27വരെ തിയതികളില്‍ സമ്മേളിക്കുന്നു. നാളത്തെ സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും പരിവര്‍ത്തനത്തിന്‍റെ മൂലശക്തിയായ യുവജനങ്ങള്‍ ആഗോള സഭയുടെയും ഏഷ്യയുടെയും സുവിശേഷവത്കരണത്തിനുള്ള ഭാവിപ്രത്യാശയാണെന്ന്, ഫിലിപ്പീനോ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റ‍െ യുവജന കമ്മിഷന്‍ പ്രസിഡന്‍റും സംഘാടക സമിതിയുടെ തലവനുമായ ബിഷപ്പ് ജോയെല്‍ ബാബിലോണ്‍ സമ്മേളനത്തിന്‍റെ ലക്ഷൃം വിവരിച്ചുകൊണ്ട് പറയുകയുണ്ടായി.

23ന് തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനത്തില്‍ 22 രാജ്യങ്ങളില്‍ നിന്നെത്തുന്ന 600 യുവാക്കളോട് 900 ഫിലിപ്പീനോ യുവാക്കുളും ഒത്തുചേര്‍ന്ന് ഒരു മഹാസമ്മേളനമായി മാറുമെന്നും, ക്രൈസ്തവയുവജനങ്ങള്‍ ഏറെ വിഷമിക്കുന്ന ചൈന, ലാവോസ്, മ്യാന്‍മാര്‍, വിയറ്റ്നാം പോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ യുവതലമുറയ്ക്ക് ഈ സമ്മേളനം പ്രചോദനവും പിന്‍തുണയുമാകുമെന്ന് ബിഷപ്പ് ബാബിലോണ്‍ പറയുകയുണ്ടായി.

ആത്മീയത മറന്ന്, സ്വാര്‍ത്ഥതയുടെ ഭൗതികവാതം വളര്‍ന്നുനില്ക്കുന്ന ഇക്കാലഘട്ടത്തില്‍ യുവാക്കളുടെ വിശ്വാസത്തെ ബലപ്പെടുത്തുക, കുടംബം, വിശ്വാസസമൂഹം, വിദ്യാലയം എന്നിവയിലുള്ള ആത്മവിശ്വാസം അവരില്‍ പുനഃര്‍സ്ഥാപിച്ച് യുവാക്കളെ നന്മയുടെ പാതയിലേയ്ക്ക് നയിക്കുക, പരസ്പര ധാരണയിലൂടെയും പങ്കുവയ്ക്കലിലൂടെയും ഏഷ്യാതലത്തില്‍ യുവാജനങ്ങളുടെ സജീവമായ ഒരജപാലന കൂട്ടായ്മ വളര്‍ത്തിയെടുക്കുക എന്നിവയും ഈ സമ്മേളനത്തിന്‍റെ ലക്ഷൃങ്ങളാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യുവാക്കളുടെ വചനാധിഷ്ഠിതവും ദിവൃകാരുണ്യ കേന്ദ്രീകൃതവുമായ ജീവിതം, എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ പ്രഗത്‍ഭരായ വ്യക്തകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഷില്ലോങ്ങ് അതിരൂപതാദ്ധ്യക്ഷന്‍ അര്‍ച്ചുബിഷപ്പ് ഡോമിന്ക്ക് ജാല, ഏഷ്യയിലെ യുവാക്കളുടെ ദിവ്യകാരുണ്യസ്നേഹവും ജീവിതവും, എന്ന വിഷയത്തെക്കുറിച്ച് നവംമ്പര്‍ 25ന് പ്രബന്ധം അവതരിപ്പിക്കും.
ഏഷ്യയിലെ യുവാക്കള്‍ പൊതുവെ സഭാ ദൗത്യത്തില്‍ സജീവസാന്നിദ്ധമായി നില്ക്കുമ്പോഴും സാമൂഹ്യ-രാഷ്ട്രീയ മേഖലകളില്‍ ഏഷ്യന്‍ രാജ്യങ്ങളിലെ സഭ ധാരാളം പീഡനങ്ങളും പാര്‍ശ്വവത്ക്കരണവും അനുഭവിക്കുന്നുണ്ടെന്ന് ബിഷപ്പ് ബാബിലോണ്‍ വെളിപ്പെടുത്തുകയുണ്ടായി.







All the contents on this site are copyrighted ©.