2009-11-21 16:03:24

 അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കാ ഇവാഞ്ചലിക്കല്‍ നേതാക്കന്മാര്‍ അധാര്‍മ്മികതയ്ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നു


വിവാഹത്തിന്‍െറയും, കുടുംബത്തിന്‍െറയും, മനുഷ്യജീവന്‍െറയും, മതസ്വാതന്ത്യത്തിന്‍െറയും സംരക്ഷണാര്‍ത്ഥം അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കാ ഇവാഞ്ചലിക്കല്‍ സഭാനേതാക്കന്മാര്‍ ശബ്ദമുയര്‍ത്തുന്നു. മാന്‍ഹെറ്റന്‍ പ്രഖ്യാപനം ക്രൈസ്തവമനസ്സാക്ഷിയുടെ ഒരു ആഹ്വാനം എന്ന ശീര്‍ഷകത്തില്‍ 14 കത്തോലിക്കാമെത്രാന്മാരും, 8 ഇവാഞ്ചലിക്കല്‍ നേതാക്കന്മാരും ഒപ്പു വച്ചിരിക്കുന്ന ഒരു സംയുക്തപ്രസ്താവനയിലാണ് അത് കാണുന്നത്. മരണസംസ്ക്കാരത്തെ വളര്‍ത്തുന്ന അധാര്‍മ്മികനയപരിപാടികളെ ശക്തമായി എതിര്‍ക്കുമെന്ന് അതില്‍ പ്രഖ്യാപിക്കുന്ന സഭാനേതാക്കന്മാര്‍ സാംസ്ക്കാരികവും, രാഷ്ട്രീയവും ആയ ഒരു ശക്തിക്കും തങ്ങളെ ഭയപ്പെടുത്തുവാനോ, ആ യത്നത്തില്‍ നിന്ന് പിന്‍വലിപ്പിക്കുവാനോ ആവില്ലെന്ന് പറയുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ അജാതശിശുക്കളുടെയും, വയോവൃദ്ധരുടെയും സ്ഥിതി ദയനീയമാണെന്നും അവര്‍ക്ക് എതിരെ വന്‍ വെല്ലുവിളികള്‍ ഉയരുകയാണെന്നും അപലപിക്കുന്ന അവര്‍ വിവാഹവും, കുടുംബജീവിതവും പുനര്‍ നിര്‍വചിക്കുന്നത് ദൂരവ്യാപകവും അപകടകരവും ആയ പരിണിതഫലങ്ങള്‍ക്ക് വഴിത്തിരിയുടുമെന്ന് മുന്നറിയിപ്പു നല്‍കുന്നു. അവയ്ക്ക് എതിരായ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ എന്നും ഒറ്റക്കെട്ടായി തുടരും. അതില്‍ ഞങ്ങള്‍ ഒരിക്കലും ക്ഷീണിതരാകയില്ല. അജാതശിശുക്കളെ ഗര്‍ഭച്ഛിദ്രത്തിന് കൈവിട്ടുകൊണ്ട് തുടക്കം കുറിച്ച മനുഷ്യവ്യക്തികളുടെ കൊലയ്ക്ക് നിയമസാധ്യത നല്‍കിയ രാഷ്ട്രത്തിന്‍െറ അനുമതിപത്രം പിന്‍വലിപ്പിക്കാനുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ തികഞ്ഞ പ്രതിബദ്ധതയോടും ,നിശ്ചയദാര്‍ഢ്യത്തോടും കുടെ മുന്നേറും സംശയത്തിനു് ഇടമില്ലാത്ത വിധത്തില്‍ അവര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു







All the contents on this site are copyrighted ©.