2009-11-19 17:10:44

അമേരിക്കന്‍ ഐക്യനാടുകളിലെ മെത്രാന്‍സംഘത്തിന് പാപ്പായുടെ പ്രാര്‍ത്ഥനാപൂര്‍വ്വകമായ പിന്‍ത്തുണ


അമേരിക്കന്‍ ഐക്യനാടുകളിലെ ബാള്‍ട്ടിമൂറില്‍ നടന്ന കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ വാര്‍ഷിക സമ്മേളനത്തിന് മാര്‍പാപ്പാ പിന്‍തുണയും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്തു.
വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ അവിടത്തെ അപ്പസ്തോലിക്ക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷ്പ്പ് പിയെത്രോ സാംമ്പിയുടെ പേരില്‍ നല്കിയ സന്ദേശത്തിലാണ് പാപ്പായുടെ ആ വാഗ്ദാനം കാണുന്നത്.
സമ്മേളനത്തിന്‍റെ അവധാനപൂര്‍വ്വമായ തീരുമാനങ്ങള്‍ അമേരിക്കയിലെ ജനങ്ങളുടെ ആത്മീയ നവീകരണത്തിന് സഹായകമാകട്ടെയെന്ന് മാര്‍പാപ്പ ആശംസിക്കുന്നതായും, കര്‍ദ്ദിനാള്‍ അറിയിച്ചു.
ദാമ്പത്യബന്ധത്തിന്‍റെ ശാക്തീകരണം, കൂദാശകളെ കേന്ദ്രീകരിച്ചുള്ള വിശ്വാസരൂപീകരണം, വൈദിക-സന്യാസ ദൈവവിളികള്‍, മനുഷ്യവ്യക്തിയുടെ ജീവനും അന്തസ്സും, സംസ്കാരീക വൈരുധ്യങ്ങളുടെ ഉള്‍ക്കൊള്ളല്‍ അംഗീകാരം എന്നീ 5 വിഷയങ്ങളെക്കുറിച്ച് ഏറെ പ്രായോഗികമായ തീരുമാനങ്ങള്‍ മുന്‍സമ്മേളനം എടുത്തുവെന്ന് കെന്‍ടുക്കിയിലെ ആര്‍ച്ചുബിഷപ്പ് ജോസഫ് കേട്ടസ് ഒരു പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. തിങ്കളാഴ്ച ആരംഭിച്ച സമ്മേളനം, ഒരു പ്രാര്‍ത്ഥനാ ദിനത്തോടെ വ്യാഴാഴ്ച സമാപിച്ചു.







All the contents on this site are copyrighted ©.