2009-11-18 17:10:52

ചൈനയിലെ കത്തോലിക്കാ സഭയ്ക്ക് പ്രതാശയുടെ ഒരു കത്ത്


16 നവംമ്പര്‍ 2009
വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ ചൈനയിലെ കത്തോലിക്കാ സഭയ്ക്കയച്ച കത്ത്, വത്തിക്കാനോട് വിശ്വസ്തത പുലര്‍ത്തുന്ന ചൈനയിലെ സഭാമക്കള്‍ക്ക് ആത്മീയതയുടെ ഉണര്‍വ്വു നല്‍കുമെന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. 2009ല്‍ ആഗോളസഭ ആഘോഷിക്കുന്ന വൈദികവത്സരത്തിന്‍റെ പശ്ചാത്തലത്തിലാണ് കര്‍ദ്ദിനാള്‍ ചൈനയിലെ വിശ്വാസസമൂഹത്തിന് കത്തയച്ചത്.

ശരിയായ വൈദിക രൂപീകരണവും ആത്മീയ വളര്‍ച്ചയുമായിരിക്കണം ഏറെ പ്രഥമവും പ്രധാനവുമായി ചൈനയിലെ സഭയ്ക്ക് ആവശ്യമെന്ന്, ഹെബേയിലെ സെമിനാരിയുടെ ഡീന്‍, ഫാദര്‍ ചെന്‍ സിയോഫെങ്ങ് പ്രസ്താവിച്ചു. കര്‍ദ്ദിനാള്‍ ബര്‍ത്തോണേയില്‍നിന്നും ലഭിച്ച കത്തിന്‍റെ വെളിച്ചത്തിലാണ് അനുരഞ്ജനത്തിനും നവീകരണത്തിനുമുള്ള ഈ ചൈതന്യം ലഭിച്ചതെന്ന് ഫാദര്‍ ചെന്‍ സിയോഫെങ്ങ് വെളിപ്പെടുത്തുകയുണ്ടായി.

ശരിയായ രൂപീകരണമില്ലാതെ സമര്‍പ്പണജീവിതം നയിക്കുവാനുള്ള ഊര്‍ജ്ജവും, ജനങ്ങളെ ശുശ്രൂഷിക്കുവാനുള്ള മനോഭാവവും വൈദികര്‍ക്കുണ്ടാവില്ലെന്ന് ഫാദര്‍ സിയോഫെങ്ങ് പറഞ്ഞു.
സഭയുടെ വിശ്വാസസത്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട്
ചൈനയിലെ സഭയ്ക്കുള്ളിലും, ഭരണകൂടവുമായിട്ടും അനുരഞ്ജനത്തിന്‍റെ വഴിയില്‍ നീങ്ങുവാന്‍ കത്ത് സഹായകമാണെന്ന്, ഫാദര്‍ സിയോഫെങ്ങ് പ്രാത്യശ പ്രകടിപ്പിച്ചു.







All the contents on this site are copyrighted ©.