2009-11-16 18:20:31

മാര്പാപ്പാ ഐക്യരാഷ്ട്ര സഭയുടെ ഭക്ഷൃ-കൃഷി സംഘടയുടെ (FAO)
ലോക ഉച്ചകോടിയെ അഭിസംബോധന ചെയ്തു


16 നവംമ്പര്‍ 2009
സ്നേഹത്താല്‍ പ്രചോദിതമായ മനുഷ്യസഹിഷ്ണുത നീതിയെ അതിലംഘിക്കുന്നുവെന്ന് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. യുഎന്നിന്‍റെ ഭക്ഷൃ-കൃഷി സംഘടനയുടെ (F.A.O.) നവംമ്പര്‍ 18 തിയതി മുതല്‍ 23 വരെ നടക്കുന്ന 36ാ സമ്മേളനത്തിന്‍റെ പശ്ചാത്തലത്തില്‍ ഭക്ഷൃസുരക്ഷിതത്വത്തെ അധികരിച്ച് തിങ്കളാഴ്ച സംഘടനയുടെ റോമിലുള്ള ആസ്ഥാനത്ത് ആരംഭിച്ച ലോക ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.

ഭക്ഷൃ-ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവുമൂലം ആഗോളതലത്തില്‍ വിശപ്പുമൂലം കഷ്ടപ്പെടുന്ന ജനങ്ങളുടെ വളരെ നാടകീയമായ ഒരു ചിത്രമാണ് സ്ഥിതിവിവരക്കണക്കുകള്‍ കാണിച്ചു തരുന്നതെന്നും, എന്നാല്‍ ഈ ഭൂമുഖത്ത് എല്ലാ മനുഷ്യര്‍ക്കും ആവശ്യമായ ഭക്ഷണം ദൈവംതന്നെ നമുക്കു തന്നിട്ടുണ്ടെന്നും, പാപ്പാ ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിനശീകരണവും കൊണ്ട് ചിലയിടങ്ങളില്‍ ഭക്ഷൃ-ഉല്പാദനം കുറഞ്ഞുപോയിട്ടുണ്ടെങ്കിലും
ആഗോള തലത്തില്‍ മനുഷ്യനാവശ്യമായ ഭക്ഷണം ഇന്നത്തേയ്ക്കും നാളത്തേയ്ക്കുപോലും ഉണ്ടെന്നും, ആകയാല്‍ നീതിനിഷ്ഠയോടെ തനിക്കുള്ളത് അപരനുമായി പങ്കുവയ്ക്കാന്‍ ഒരോരുത്തരും സന്നദ്ധമാകണമെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.







All the contents on this site are copyrighted ©.