2009-11-16 18:42:03

പാത്രിയാര്‍ക്കീസ് പാവുലെ കാലംച‍െയ്തു


15 നവംമ്പര്‍ 2009
സെര്‍ബിയായിലെ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് പാവലേ ഞായറാഴ്ച കാലംചെയ്തു. പ്രായാധിക്യംമൂലം ബെല്‍ഗ്രേഡിലെ സൈനികാശുപത്രിയില്‍ ചികിത്സയിലായിരുന്നു പാത്രിയാര്‍ക്കീസ്. മരിക്കുമ്പോള്‍ 95 വയസ്സുണ്ടായിരുന്നു (1914 2009).
ക്രൊയേഷ്യയില്‍ ജനിച്ചുവളര്‍ന്ന പാവുലെ ഒരു സന്യാസിയായിരുന്നു. 1955-1960 കാലഘട്ടത്തില്‍ കൊസോവോയുടെ മെത്രാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കിഴക്കിന്‍റെ ഏറ്റവും പ്രായംചെന്ന പാത്രിയാര്‍ക്കീസായിരുന്നു അദ്ദേഹം.
ആഴമായ ആത്മീയതയുടെയും പ്രാര്‍ത്ഥനയുടെയും ഒരു വ്യക്തിയായിട്ടാണ് കത്തോലിക്കാ സഭ പാത്രിയാര്‍ക്കീസ് പാവുലയെ ആദരിക്കുന്നതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രസ്സ് ഓഫിസ് മേധാവി ഫാദര്‍ ഫ്രദറിക്കോ ലൊംബാര്‍ദി, സെര്‍ബിയയുടെ റേഡിയോ-ടെലിവിഷന്‍ മാധ്യമങ്ങളോട് പാത്രിയാര്‍ക്കീസിന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പറയുകയുണ്ടായി.
കത്തോലിക്കാ സഭയുമായുള്ള മതസൗഹാര്‍ദ്ദ ബന്ധങ്ങളോടും സംവാദങ്ങളോടും അദ്ദേഹം കാണിച്ചിട്ടുള്ള തുറവിയും താല്പര്യവും ഫാദര്‍ ലൊമ്പാര്‍ദി അനുസ്മരിച്ചു.







All the contents on this site are copyrighted ©.