2009-11-14 15:18:17

സഭ നീതി പരിപോഷിപ്പിക്കണ്ടത് സുവിശേഷപ്രഘോഷണത്തിലൂടെയായിരിക്കണമെന്ന്, പോപ്പ് ബെനഡിക്ട് പതിനാറാമന്‍.


 
സഭ നീതി പരിപോഷിപ്പിക്കണ്ടത് രാഷ്ട്രീയത്തിലൂടെയല്ല പ്രത്യുത സുവിശേഷപ്രഘോഷണത്തിലൂടെയും, ഉപവി വിശ്വാസം തുടങ്ങിയ പുണ്യങ്ങളുടെ പരിപോഷണത്തിലൂടെയും ആയിരിക്കണമെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. COR UNUM പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ ഇരുപത്തിയെട്ടാം സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുത്തവരെ വത്തിക്കാനിലെ പേപ്പല്‍ അരമനയില്‍ സ്വീകരിച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പ.പിതാവ്. പൊന്തിഫിക്കല്‍ കൗണ്‍സില്‍ അതിന്‍െറ ദൗത്യനിര്‍വഹണത്തില്‍ സുവിശേഷപ്രഘോഷണവും, മനുഷ്യന്‍െറ ഹൃദയത്തോടും അവന്‍ ജീവിക്കുന്ന സാഹചര്യങ്ങളോടുള്ള ഔല്‍സുക്യവും തമ്മിലുള്ള നിരന്തരമായ സംഘര്‍ഷം അഭിമുഖീകരിക്കേണ്ടിവരുന്നുവെന്ന് പ്രസ്താവിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു- സത്യത്തില്‍ ഉപവി എന്ന ചാക്രീയലേഖനവും അടുത്തയിട നടന്ന മെത്രാന്മാരുടെ സിനഡിന്‍െറ ആഫ്രിക്കയ്ക്കു വേണ്ടിയുള്ള പ്രത്യേകസമ്മേളനവും രക്ഷയുടെ പ്രഘോഷണത്തില്‍ ആരുടെ പക്കലേയ്ക്ക് അയയ്ക്കപ്പെട്ടിരിക്കുന്നുവോ അവരുടെ അധികൃത പരിതോവസ്ഥ പ്രഘോഷകര്‍ക്ക് വിസ്മരിക്കാനാവില്ലന്ന് വ്യക്തമായി ചൂണ്ടിക്കാട്ടുന്നു. അതിന്‍െറ വെളിച്ചത്തിലാണ് വ്യക്തികളുടെയും, ജനതകളുടെയും അവകാശങ്ങള്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന നീതിപൂര്‍വ്വകമായ ഒരു സമൂഹം കെട്ടിപടുക്കുവാനുള്ള സഭയുടെ പ്രതിബദ്ധത മനസ്സിലാക്കണ്ടത്. രാഷ്ട്രീയജീവിതത്തിലും, രാഷ്ട്രീയ സംവിധാനങ്ങളുടെ നിര്‍മ്മാണത്തിലും സഭ കൈകടത്തുകയില്ല. ജനഹൃദയങ്ങളെ ദൈവത്തിങ്കലേയ്ക്ക് തുറവുള്ളതാക്കുവാനും, മനസ്സാക്ഷിയെ ഉണര്‍ത്തി നേരായ പാതയിലേയ്ക്ക് നയിക്കുവാനും ആണ് സഭ ശ്രമിക്കുക. അവള്‍ സുവിശേഷപ്രഘോഷണം ശക്തിപ്പെടുത്തികൊണ്ട് മനുഷ്യയവകാശങ്ങളെ സംരക്ഷിക്കുകയും, നീതി സംസ്ഥാപിക്കുവാനുള്ള പ്രതിബദ്ധതയില്‍ ഉറച്ചു നില്ക്കുകയും ചെയ്യുന്നു. സ്വാര്‍ത്ഥതയുടെയും, അധികാരപ്രവണതയുടെയും അന്ധത നിര്‍മ്മാര്‍ജ്ജനം ചെയ്ത് നീതിപൂര്‍വ്വകമായ ഒരു സാമൂഹിരക്രമത്തിനായുള്ള അന്വേഷണത്തില്‍ യുക്തിയെ ശുദ്ധീകരിക്കുന്നത് വിശ്വാസമാണ്. സാമൂഹികമായി വികസിതമായ രാജ്യങ്ങളില്‍ പോലും ഉപവി ഒരു അവശ്യഘടകമാണെന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. പീഡനങ്ങളുടെയും, ഏകാന്തതയുടെയും ആവശ്യങ്ങളുടെയും സാഹചര്യങ്ങള്‍ ഇനിയും നിലനില്‍ക്കുന്നതിനാല്‍ പരസ്നേഹപരമായ സേവനം അനാവശ്യമോ വ്യര്‍ത്ഥമോ അല്ല. എല്ലാ മനുഷ്യരുടെയും ഏറ്റം ആഴമായ ചോദ്യങ്ങളുടെ അധികൃത ഉത്തരം സ്നേഹമാണ്. അത് കണ്ടെത്തുക ദൈവത്തിലാണ്. അതിനാല്‍ സ്വര്‍ഗ്ഗീയപിതാവിന്‍െറ കരുണാര്‍ദ്രസ്നേഹത്തെ കുറിച്ചുള്ള അറിവിലേയ്ക്കും, ആ സ്നേഹാനുഭവത്തിലേയ്ക്കും ജനങ്ങളെ ആനയിക്കുകയായിരിക്കണം കത്തോലിക്കാ ഉപവി പ്രവര്‍ത്തകരുടെ മുഖ്യലക്ഷൃം.







All the contents on this site are copyrighted ©.