2009-11-14 15:25:44

പാവപ്പെട്ടവര്‍ക്ക് കാത്തുനില്ക്കാനാവില്ലന്ന്, മെക്സിക്കോയിലെ മെത്രാന്മാര്‍


സാധുക്കള്‍ക്ക് കാത്തുനില്ക്കാനാവില്ലന്ന് മെക്സിക്കോയിലെ കത്തോലിക്കാ മെത്രാന്മാര്‍ വിശ്വാസികളെ അനുസ്മരിപ്പിക്കുന്നു. അവിടത്തെ പാവപ്പെട്ടവരുടെ പരിതാപകരമായ അവസ്ഥയും, അവര്‍ക്ക് അടിയന്തരസഹായം എത്തിക്കണ്ടതിന്‍െറ ആവശ്യകതയും കാണിച്ചുകൊണ്ട് കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍െറ സാമൂഹിക അജപാലനക്കാര്യങ്ങള്‍ക്കായുള്ള കമ്മീഷനും, CARITAS INTERNATIONALIS ന്‍െറ ആ നാട്ടിലെ ഘടകവും കുടി പുറപ്പെടുവിച്ച ഒരു രേഖയിലാണ് അത് കാണുന്നത്. മെക്സിക്കോയിലെ പാവപ്പെട്ടവരുടെ നില അനുദിനം വഷളാകുകയാണ്. ആഗോളസാമ്പത്തികമാന്ദ്യം നാടിന്‍െറ സമ്പത്തികവ്യവസ്ഥിതിയെ തകര്‍ത്തിരിക്കുന്നു. പാവപ്പെട്ടവരെയും, പ്രാന്തവല്‍ക്കരിക്കപ്പെട്ടവരെയും ആണ് അത് ഏറ്റവും ദോഷകരമായി ബാധിക്കുക ദാരിദ്ര്യമെന്ന വേദനാജനകമായ പ്രശ്നത്തെ ഒത്തരുമിച്ച് നേരിടുന്നതിന് പ്രതിബദ്ധരാകുവാന്‍ രേഖയുടെ ആമുഖത്തില്‍ അവിടത്തെ മെത്രാന്‍സംഘത്തിന്‍െറ പ്രസിഡന്‍റ് ബിഷപ്പ് ഗുസ്താവോ റോദ്രിഗൂസ് വേഗാ നാട്ടിലെ എല്ലാ പൗരന്മാരെയും ആഹ്വാനം ചെയ്തു. ആര്‍ക്കും ഒറ്റയ്ക്ക് പരിഹരിക്കാനാവാത്തവിധം ആ പ്രശ്നം അത്രയേറെ ആഴവും, രുക്ഷവും ആണ്. അതിനാല്‍ എല്ലാവരുടെയും സംയുക്ത പരിശ്രമം അതിനാവശ്യമാണ്, അദ്ദേഹം അതില്‍ തുടര്‍ന്നു പറയുന്നു.







All the contents on this site are copyrighted ©.