2009-11-13 16:57:32

പാപ്പാ ക്രൊയേഷ്യയുടെ പ്രസിഡന്‍റ് സ്തയേപാല്‍ മെസേച്ചിനെ വത്തിക്കാനില്‍ സ്വീകരിച്ചു.


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വ്യാഴാഴ്ച ക്രൊയേഷ്യയുടെ പ്രസിഡന്‍റ് സ്തയേപാല്‍ മെസേച്ചിനെ വത്തിക്കാനില്‍ ഒരു കുടിക്കാഴ്ചയ്ക്ക് സ്വീകരിച്ചു. സൗഹൃദപരമായ അന്തരീക്ഷത്തില്‍ നടന്ന ആ കുടിക്കാഴ്ചയില്‍ മുന്‍ യൂഗോസ്ളാവിയാ പ്രദേശങ്ങളിലെ മുഖ്യപ്രശ്നങ്ങളും, അവിടെ സ്ഥിരത ഉറപ്പാക്കുവാനും സമാധാനം പരിപോഷിപ്പിക്കുവാനും സഹായിക്കുന്ന ഘടകങ്ങളും ആ ഇരുനേതാക്കന്മാര്‍ ചര്‍ച്ചാവിഷയമാക്കി. ക്രൊയേഷ്യായിലെ പുരാതനവും, സജീവവും ആയ കത്തോലിക്കാ പാരമ്പര്യത്തെ പറ്റി പരാമര്‍ശിക്കവെ ആ അനന്യത സംരക്ഷിക്കപ്പെണ്ടതിന്‍െറയും, രചനാത്മകമായ സംവാദത്തിലൂടെ പൊതുനന്മ സാധിക്കണ്ടതിന്‍െറയും പ്രാധാന്യം അവര്‍ ഊന്നി പറയുകയും ചെയ്തു. പാപ്പായെ സന്ദര്‍ശിച്ച അദ്ദേഹം വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീയോ ബര്‍ത്തോണെ, വിദേശബന്ധങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയമേധാവി ആര്‍ച്ചുബിഷപ്പ് ഡെമിനിക്വേ മംബെര്‍ത്തി എന്നിവരുമായും സംഭാഷണങ്ങള്‍ നടത്തി. ക്രൊയേഷ്യന്‍ പ്രസിഡന്‍റിന്‍െറ വത്തിക്കാന്‍ സന്ദര്‍ശനത്തെ അധികരിച്ച പ.സിംഹാസനത്തിന്‍െറ ഒരു വിജ്ഞാപനമാണ് മേല്‍ പറഞ്ഞ വിവരങ്ങള്‍ നല്‍കുന്നുത്.







All the contents on this site are copyrighted ©.