2009-11-11 18:19:53

ശ്രീലങ്കയുടെ ഉന്നമനത്തിനായി ഉണര്‍ന്നു പ്രവര്‍ത്തിക്കണം – ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ


11 നവംമ്പര്‍ 2009
ശ്രീലങ്കയുടെ മാനുഷികവും സാമ്പത്തികവുമായ ഉന്നമനത്തിനായി ആന്താരാഷ്ട്ര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന്
ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ വത്തിക്കാനില്‍ പതിവായുള്ള തന്‍റെ ബുധനാഴ്ചയിലെ പൊതുദര്‍ശന വേളയില്‍ ആഗോളസമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

ശ്രീലങ്കയില്‍ രക്തപങ്കിലമായൊരു യുദ്ധം കഴിഞ്ഞിട്ട് ഏകദേശം ആറു മാസം തികയുകയാണെന്നും യുദ്ധംമൂലം അഭയാര്‍ത്ഥികളാക്കപ്പ‍െടുകയും ഒറ്റപ്പെടുകയും ചെയ്തവരെ സുരക്ഷിതമായ മേഘലകളില്‍ എത്തിക്കുവാനും പുനഃരധിവസിപ്പിക്കുവാനും കഴിഞ്ഞ ആഴ്ചകളില്‍ ശ്രീലങ്കയിലെ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങളെ താന്‍ അതീവ താല്പര്യത്തോടെയാണ് വീക്ഷിക്കുന്നതെന്നും പൊതുദര്‍ശനത്തിന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ നാമത്തിലുള്ള ചത്വരത്തില്‍ കൂടിയ ജനാവലിയോട് മാര്‍പാപ്പ പറഞ്ഞു.

ഈ പരിശ്രമങ്ങള്‍ ത്വരിതപ്പെടുത്തി ഇനിയും ശ്രീലങ്ക നേരിടുന്ന വെല്ലുവിളികളെ പൂണ്ണമായും മനുഷ്യാന്തസ്സിന് ഇണങ്ങുന്നവിധത്തില്‍ കൈകാര്യംചെയ്ത്, നീതിനിഷ്ഠമായൊരു രാഷ്ട്രീയപരിഹാരം കണ്ടെത്തി, എത്രയും വേഗം അവിടെ സമാധാനാന്തരീക്ഷം വളര്‍ത്തണമെന്നും മാര്‍പാപ്പാ ആഹ്വാനംചെയ്തു.
മധുവിലെ (ശ്രീലങ്കയില്‍ മാന്നാറിനടുത്തുള്ള പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം) പരിശുദ്ധ കന്യകാ നാഥയോട് ഈ രാഷ്ട്രത്തെ തുടര്‍ന്ന് പരിപാലിക്കണമെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് പാപ്പാ തന്‍െറ ആഭ്യര്‍ത്ഥന സമാപിപ്പിച്ചത്.







All the contents on this site are copyrighted ©.