2009-11-10 17:31:14

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഇറ്റലിയിലെ മെത്രാന്മാരോട്


സര്‍വ്വശക്തിയോടും കുടെ സജീവ ആരാധകരായി രുപാന്തരപ്പെടുവാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഇറ്റലിയിലെ മെത്രാന്മാരെ ആഹ്വാനം ചെയ്യുന്നു. ലോകത്തെ രുപാന്തരപ്പെടുത്തുവാനും, രുപാന്തരപ്പെട്ട ലോകത്തെ ദൈവത്തിന് സമര്‍പ്പിക്കുവാനും ഉപയുക്തമായ ഒരു ഉപാധിയാണത്. ഇറ്റലിയിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍െറ അറുപതാം പൊതു അസംബ്ളിയോടുനുബന്ധിച്ച് സംഘത്തിന്‍റ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ആജ്ചലോ ബഞ്ഞാസ്കോയുടെ പേരില്‍ അയച്ച സന്ദേശത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നു. വൈദികവര്‍ഷത്തില്‍ ആ യാഥാര്‍ത്ഥ്യം വളരെ അര്‍ത്ഥവത്തും, പ്രസക്തവും ആണെന്ന് ചൂണ്ടിക്കാട്ടുന്ന പാപ്പാ പൗരോഹിത്യശുശ്രൂഷയുടെ ഹൃദയത്തിലേയ്ക്ക് കടന്നുചെല്ലാന്‍ പുരോഹിതവര്‍ഷം അവസരം ഒരുക്കുകയാണെന്ന് അനുസ്മരിപ്പിക്കുന്നു. വിവിധത്തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായുള്ള മെത്രാന്മാരുടെ സമ്മേളനങ്ങള്‍ അവരുടെ ദൗത്യനിര്‍വഹണത്തിനു് ആവശ്യമായ സഹകരണം വര്‍ദ്ധമാനമാക്കുവാനും, സഭാതനയരുടെ വിശ്വാസവും ശരണവും ഉപവിയും ആഴപ്പെടുത്തുവാനും അവസരമേകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച പാപ്പാ മെത്രാന്മാരുടെ അത്തരം സംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനവും, ധൈര്യവും പകരുകയും ചെയ്യുന്നു സന്ദേശത്തില്‍.







All the contents on this site are copyrighted ©.