2009-11-07 11:53:41

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സകലവിശുദ്ധരുടെയും ദിനത്തില്‍ വത്തിക്കാനിലെ പാപ്പാമാരുടെ കബറിടങ്ങള്‍ സന്ദര്‍ശിച്ചു.


 
പോപ്പ് ബെനഡിക്ട് പതിനാറാമന്‍ സകല മരിച്ചവരുടെയും ദിനമായിരുന്ന നവംബര്‍ രണ്ടാം തീയതി തിങ്കളാഴ്ച പാപ്പാമാരെ അടക്കം ചെയ്തിരിക്കുന്ന വി.പത്രോസിന്‍െറ ബസലിക്കായുടെ അടിയിലത്തെ നില സന്ദര്‍ശിച്ച് അവര്‍ക്കായും, എല്ലാ മരിച്ചവര്‍ക്കായും പ്രാര്‍ത്ഥിച്ചു. ബെനഡിക്ട് പതിനഞ്ചാമന്‍, പോള്‍ ആറാമന്‍, ജോണ്‍ പോള്‍ ഒന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ തുടങ്ങിയ പല പാപ്പാമാരെയും അവിടെയാണ് സംസ്ക്കരിച്ചിരിക്കുന്നത്. ഏറ്റവും കുടുതല്‍ വിശ്വാസികളും സന്ദര്‍ശകരും എത്തുക പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍െറ കബറിടത്തിങ്കലാണ്. 30 വര്‍ഷം മുന്‍പ് പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമനെ അടക്കം ചെയ്തിരുന്ന സ്ഥലത്താണ് ആ കബറടം. പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍െറ വാഴ്ത്തപ്പെട്ടപദപ്രഖ്യാപനാനന്തരം വിശ്വാസികള്‍ക്ക് കുടുതല്‍ സൗകര്യപ്രദമായി എത്തുന്നതിനും വണങ്ങുന്നതിനുമായി പാപ്പായുടെ ദൗതികാവശിഷ്ടം വി.പത്രോസിന്‍െറ ബസലിക്കായിലെ വി.ജെറോമിന്‍െറ നാമത്തിലെ അള്‍ത്താരയുടെ അടിയില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചു. അപ്പസ്തോലമുഖ്യനായ വിശുദ്ധ പത്രോസിന്‍െറ കബറടസ്ഥാനമെന്ന് പുരാണവസ്തുവിജ്ഞര്‍ പറയുന്ന സ്ഥലത്തിനുടുത്താണ് പോള്‍ ആറാമന്‍ പാപ്പായെ അടക്കം ചെയ്തിരിക്കുക. വിശുദ്ധ പത്രോസിന്‍െറ ബസലിക്കായിലെ മുഖ്യ അള്‍ത്താരയുടെ കൃത്യം അടിയിലാണത്. എല്ലാ പാപ്പാമാരെയും സംസ്ക്കരിച്ചിരിക്കുന്നത് വിശുദ്ധ പത്രോസിന്‍െറ ബസലിക്കായുടെ അടിയിലത്തെ നിലയിലല്ല. ഉദാഹരണത്തിന് ലെയോ പതിമൂന്നാമന്‍ പാപ്പായുടെ ആഗ്രഹമനുസരിച്ച്, 1903ല്‍ നിര്യാതനായ അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത് സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസലിക്കായിലാണ്.







All the contents on this site are copyrighted ©.