2009-11-03 14:56:11

വൈദികരുടെ അപ്പസ്തോലിക് യൂണിയന്‍െറ ഭാരതഘടകത്തിന്‍െറ പ്രഥമ ദേശീയ സമ്മേളനം ഈ മാസം 4, 5 തീയതികളില്‍ ബാംഗ്ളൂരില്‍.


 വൈദികരുടെ അപ്പസ്തോലിക് യൂണിയന്‍െറ ഭാരതഘടകത്തിന്‍െറ പ്രഥമ സമ്മേളനം ഈ മാസം 4, 5 തീയതികളില്‍ ബാംഗ്ളൂരില്‍ നടക്കും. ഏതാണ്ടു എഴുപതു രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുന്ന AUC എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന വൈദികരുടെ അപ്പസ്തോലിക് യൂണിയന്‍ 1892 ലാണ് സ്ഥാപിതമായത്. അതിന്‍െറ ഭാരതശാഖ അന്‍പത് വര്‍ഷം മുന്‍പ് പൂനായിലെ പേപ്പല്‍ സെമ്മിനാരിയില്‍ ജന്മം കൊണ്ടു. ആ സെമ്മിനാരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈശോസഭാ വൈദികരാണ് അതിന്‍െറ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇന്ന് ആ യൂണിയന് ഭാരതത്തിലെ 55 രുപതകളില്‍ ശാഖകളുണ്ട്. ധാര്‍മ്മികപിന്‍ത്തുണ നല്‍കി അജപാലനശുശ്രൂഷയിലൂടെ വിശുദ്ധി പ്രാപിക്കുവാന്‍ വൈദികര്‍ പരസ്പരം സഹായിക്കുകയാണ് അതിന്‍െറ പ്രഖ്യാപിതലക്ഷൃം. യൂണിയന്‍െറ ഭാരതശാഖയുടെ ദേശീയ ഡയറക്ടര്‍ ഫാദര്‍ ഡോണാള്‍ഡ് ദെ സൂസാ, അന്തര്‍ദേശീയ പ്രസിഡന്‍റ് ഫാദര്‍ ഹൂലിയോ ബോത്തിയാ, ഭാരതശാഖയുടെ രക്ഷാധികാരികളായ ബിഷപ്പ് ഫെദറിക്ക് ഡിസൂസാ, ബിഷപ്പ് ഫ്രാങ്കോ മൂലക്കല്‍ എന്നിവര്‍ ആ ദ്വിദിനസമ്മേളനത്തില്‍ പങ്കെടുക്കും.







All the contents on this site are copyrighted ©.