ഇസ്രായേല്‍ അഭ്യന്തരകാര്യാലയം വിശുദ്ധ നഗരത്തില്‍ ജോലിചെയ്തിരുന്ന ഏതാനും വൈദികര്‍ക്കും
സന്ന്യസ്തര്‍ക്കും വീസാ (visa) നിഷേധിക്കുകയുണ്ടായി. ഇസ്രായേലിന്‍റെ കൂട്ടു-മന്ത്രിസഭയിലെ
അഭ്യന്തരമന്ത്രി, ഷീഹാ സെദാരിമിന്‍റെ നേതൃത്വത്തിലാണ് ഈ നിലപാട് എടുത്തിരിക്കുന്നത്. വര്‍ഷങ്ങളായി
അവിടെ പ്രവര്‍ത്തിച്ചുപോരുന്ന വൈദികരോടും സന്യസ്തരോടും നല്ല നിലപാടു സ്വീകരിച്ചിരുന്ന
ഭരണകൂടമാണ്, സുരക്ഷിതത്ത്വത്തിന്‍റെ പേരു പറഞ്ഞ് ഇപ്പോള്‍ മിഷണറിമാരുടെ വീസാ നിഷേധം നടത്തുന്നത്.
കത്തോലിക്കാ യൂണിവേഴ്സിറ്റികളില്‍ പഠിപ്പിച്ചിരുന്ന യൂറോപ്പില്‍നിന്നും ആഫ്രറിക്കയില്‍നിന്നുമുള്ള
ഏതാനും ബൈബിള്‍ പണ്ഡതന്മാര്‍ക്കാണ് ഈ അടുത്ത ദിവസങ്ങളില്‍ വീസ നിഷേധിക്കപ്പെട്ടത്. മുന്‍കാലങ്ങളില്‍
5 വര്‍ഷത്തേയ്ക്കു നല്കിയിരുന്ന താമസാനുമതി ഇപ്പോള്‍ ഒരു വര്‍ഷത്തേയ്ക്കായി വെട്ടിച്ചുരുക്കുകയും
ചെയ്തിട്ടുണ്ട്.
ഇസ്രായേലും വത്തിക്കാനുമായുള്ള നയതന്ത്രബന്ധങ്ങള്‍ ഈ അടുത്ത
ദിവസങ്ങളില്‍ ചര്‍ച്ചചെയ്യുവാനിരിക്കവേയാണ്, അഭ്യന്തരമന്ത്രാലയത്തിന്‍റെ ഈ നീക്കമുണ്ടായത്.
നവംമ്പര്‍ ആദ്യത്തില്‍ നടക്കുവാനിരിക്കുന്ന വത്തിക്കാന്‍റെ വിദേശകാര്യാലയത്തിന്‍റെ പുതിയ
അണ്ടര്‍ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് എത്തേരോ ബലെസ്തെറോയും ഇസ്രായേല്‍ പ്രതിനിധികളുമായുള്ള
ചര്‍ച്ചകളില്‍ ഗവണ്‍മെന്‍റിന്‍റെ ഈ പുതിയ നീക്കം ചര്‍ച്ചചെയ്യപ്പെടും. സഭാ പ്രധിനിധികളെ
സാധാരണ കുടുയേറ്റക്കാരെപ്പോലെ പരിഗണിക്കുന്ന ഇസ്രായേലിന്‍റെ ഈ പ്രവണതയെ അവിടത്തെ കത്തോലിക്കാ
മെത്രാന്‍ സമിതി അപലപിച്ചു.