2009-11-02 16:58:47

 അമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാര്‍
ദാമ്പത്യ സ്നേഹത്തെക്കുറിച്ചും ആധുനിക ബീജസങ്കലന സാങ്കേതിക വിദ്യയെക്കുറിച്ചും ഒരു ഔദ്യോഗിക രേഖ പുറപ്പെടുവിച്ചു.


 അമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാര്‍
ദാമ്പത്യ സ്നേഹത്തെക്കുറിച്ചും ആധുനിക ബീജസങ്കലന സാങ്കേതിക വിദ്യയെക്കുറിച്ചും ഒരു ഔദ്യോഗിക രേഖ പുറപ്പെടുവിച്ചു.

മനുഷ്യബീജത്തിന്‍റെ ദത്തെടുക്കല്‍, കൃത്രിമ ബീജസങ്കലനം, ഗര്‍ഭപാത്രം വാടകയ്ക്കെടുക്കല്‍, ക്ളോണിങ് തുടങ്ങി വര്‍ദ്ധിച്ചുവരുന്ന അത്യാധുനീക ബീജസങ്കലന സാദ്ധ്യതകളുടെ ധാര്‍മ്മികത, കത്തോലിക്ക സഭയുടെ വീക്ഷണത്തില്‍ വിശകലനം ചെയ്യുന്നതാണ്, അമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനം പുറപ്പെടുവിച്ച സാങ്കേതിക യുഗത്തിലെ ജീവദായമായ സ്നേഹം, എന്ന ‍ശീര്‍ഷകത്തിലെ ആ രേഖ.

ആദരണീയമായ ദൈവികദാനമാണ് ജീവനെന്നും, നിഷ്ക്കളങ്കമായ മനുഷ്യജീവന്‍ അതിന്‍റെ ആരംഭഘട്ടത്തിലും അന്ത്യദശയിലും ഗൗരവാവഹമായി പരിരക്ഷിക്കപ്പെടേണ്ടതാണെന്നും ഉള്ള കത്തോലിക്കാസഭയുടെ ധാര്‍മ്മിക വീക്ഷണം, പ്രായോഗികമായി ഇന്നത്തെ അമേരിക്കയുടെ സാമൂഹ്യപശ്ചാത്തലത്തില്‍ സ്പഷ്ടമാക്കുന്നതാണ് മെത്രാന്‍ സമിതിയുടെ പുതിയ ധാര്‍മ്മിക രേഖ.
വിവാഹത്തിനൊരുങ്ങുന്ന യുവതീയുവാക്കളെ മനുഷ്യജീവനോട് പ്രത്യേകിച്ച് അതിന്‍റെ ആരംഭഘട്ടത്തില്‍ - ഗര്‍ഭധാരണത്തില്‍ത്തന്നെ
കാണിക്കേണ്ട സമ്പൂര്‍ണ്ണ ബഹുമാനത്തെക്കുറിച്ച് പഠിപ്പിക്കുവാനും ഈ രേഖ ഉപയോഗപ്പെടുമെന്ന് മെത്രാന്മാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.







All the contents on this site are copyrighted ©.