2009-10-31 15:55:54

 കത്തോലിക്കാസഭയുമായി ഐക്യപ്പെടാന്‍ ആഗ്രഹിക്കുന്നവരോടുള്ള ഔല്‍സുക്യപൂര്‍വ്വകമായ
സഭാപ്രതികരണമാണ് പാപ്പായുടെ പ്രഖ്യാപനം.


കത്തോലിക്കാസഭയുമായി പൂര്‍ണ്ണ ദൃശ്യകുട്ടായ്മ ആഗ്രഹിക്കുന്ന ആംഗ്ലിക്കന്‍ സഭാംഗങ്ങളോടുള്ള സഭയുടെ ഔല്‍സുക്യപൂര്‍വ്വകമായ പ്രതികരണമാണ് അവരുടെ കത്തോലിക്കാവിശ്വാസസ്വീകരണത്തെ അധികരിച്ച പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ പ്രഖ്യാപനമെന്ന് ഗ്രേറ്റ്ബ്രട്ടനിലെ വെസ്റ്റുമിനിസ്റ്റര്‍ അതിരുപതയുടെ മുന്‍ സാരഥി കര്‍ദ്ദിനാള്‍ മോര്‍ഫി ഒ കോന്നര്‍. കാലങ്ങളായി വളരെ ആംഗ്ലിക്കന്‍ അല്മായരും, വൈദികരും, മെത്രാന്മാരും കത്തോലിക്കാവിശ്വാസത്തിലേയ്ക്ക് വരുവാനുള്ള അനുവാദത്തിനായി അഭ്യര്‍ത്ഥിക്കുകയാണെന്ന് വെസ്റ്റുമിനിസ്റ്ററിലെ ബെനഡിക്ടന്‍ സമൂഹത്തിന്‍െറ വേര്‍ത്തിയിലെ ആശ്രമത്തില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ വെളിപ്പെടുത്തിയ അദ്ദേഹം തുടര്‍ന്നു- ആംഗ്ലിക്കന്‍സഭാതനയരുടെ കത്തോലിക്കാസഭയുമായുള്ള ഐക്യത്തെ സംബന്ധിച്ച പാപ്പായുടെ പ്രഖ്യാപനം ഒരു വിധത്തിലും എക്യൂക്കമെനിസത്തിന് വിരുദ്ധമല്ല. മറിച്ച് വളരെ നാളുകളായി സഭാകവാടത്തില്‍ മുട്ടി പ്രവേശനം അഭ്യര്‍ത്ഥിക്കുന്നവരോടുള്ള ആദരപൂര്‍വ്വകമായ, ഉദാരപൂര്‍വ്വകമായ, ഭാവാത്മകമായ പ്രതികരണമാണ്. ഐകരുപമല്ല പ്രത്യുത വൈവിധ്യത്തിലെ ഐക്യവും, ഐക്യത്തിലെ വൈവിധ്യവും ആണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഉദര്‍ശനം ചെയ്യുന്ന ക്രൈസ്തവൈക്യം.
യേശു ആഗ്രഹിക്കുന്ന സഭകളുടെ ഐക്യം സാധിക്കുവാനും ,സംരക്ഷിക്കുവാനും ഉള്ള പാപ്പായുടെ പ്രതിബദ്ധതയും, ഔല്‍സുക്യവും ആണ് ആ പ്രഖ്യാപനത്തില്‍ ദര്‍ശിക്കുകയും ശ്രവിക്കുകയും ചെയ്യുന്നത്.







All the contents on this site are copyrighted ©.