2009-10-28 15:01:14

ട്യൂറിന്‍ പട്ടണത്തിലെ തിരുക്കച്ചയുടെ (the Holy Shroud) പൊതുപ്രദര്‍ശനത്തില്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ പങ്കുചേരും


 ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2010 മെയ് 2ന് ട്യൂറിനില്‍ ഇടയസന്ദര്‍ശനം നടത്തും. യേശുവിന്‍റെ മൃതദേഹം പൊതിയപ്പെട്ടതെന്ന് പാരമ്പര്യമായി വിശ്വസിച്ചു പോരുന്നതും അവിടുത്തെ തിരുമുഖച്ഛായ പതിഞ്ഞിരിക്കുന്നതുമായ തിരുക്കച്ച മാര്‍പാപ്പ സന്ദര്‍ശിക്കുമെന്ന് ട്യൂറിന്‍ ആര്‍ച്ചുബിഷപ്പ്, കര്‍ദ്ദിനാള്‍ സെവറീനോ പൊളേത്തോ മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഒരഭിമുഖത്തില്‍ വെളിപ്പെടുത്തി. ക്രിസ്തുവിന്‍റെ പീഡകളും ഇന്നത്തെ മനുഷ്യയാതനകളും, എന്ന ശീര്‍ഷകത്തിലായിരിക്കും ഈ പ്രദര്‍ശനം നടക്കുവാന്‍ പോകുന്നത്. 2010 ഏപ്രില്‍ 10ന് ആരംഭിക്കുന്ന പ്രദര്‍ശനം മെയ് 23ന് സമാപിക്കും. ഇറ്റലിയിലെ ട്യൂറിന്‍ പട്ടണത്തിലുള്ള വിഖ്യാതമായ വിശുദ്ധ സ്നാപകയോഹന്നാന്‍റെ കത്തീദ്രല്‍ ദേവാലയത്തിലാണ് നൂറ്റാണ്ടുകളായി തിരുക്കച്ച സൂക്ഷിച്ചിരിക്കുന്നത്. അവിടെത്തന്നെയായിരിക്കം പ്രദര്‍ശനവും. സുവിശേഷത്തില്‍ നാം വായിക്കുന്ന ക്രിസ്തുവിന്‍റെ പീഢാസഹനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും വിവരണങ്ങളോട് സാരൂപ്യപ്പ‍െടുത്തിയും വസ്തുതകള്‍ സ്ഥിരീകരിച്ചും വിശ്വാസജീവിതത്തെ ബലപ്പ‍െടുത്തുവാന്‍ സന്ദര്‍ശകര്‍ക്ക് ഈ പ്രദര്‍ശനം സഹായകമാകുമെന്ന് കര്‍ദ്ദിനാള്‍ പൊളേത്തോ പറഞ്ഞു. ക്രിസ്തുവിന്‍റെ പീഢകളെക്കുറിച്ചുള്ള ധ്യാനം മനുഷ്യന്‍റെ മാനസീകവും ശാരീരികവുമായ അനുദിന ജീവിത യാതനകള്‍ക്ക് ആത്മീയതലത്തില്‍ അര്‍ത്ഥം കണ്ടെത്തുവാന്‍ ഇത് പ്രചോദനമേകും, കര്‍ദ്ദിനാള്‍ സെവറീനോ പൊളേത്തോ കൂട്ടിച്ചേര്‍ത്തു.







All the contents on this site are copyrighted ©.