2009-10-27 16:27:41

എക്ളേസിയാ ദേയി പൊന്തിഫിക്കല്‍ കമ്മീഷന്‍െറയും വി.പത്താം പീയൂസിന്‍െറ വൈദികദ്രാതൃത്വസമൂഹത്തിന്‍െറയും സംയുക്ത പഠനസമിതിയുടെയും പ്രഥമ സമ്മേളനം.


എക്ളേസിയാ ദേയി പൊന്തിഫിക്കല്‍ കമ്മീഷന്‍റെയും, വിശുദ്ധ പത്താം പീയൂസിന്‍റെ വൈദികദ്രാതൃത്വസമൂഹത്തിന്‍റെയും സംയുക്തപഠനസമിതിയുടെ പ്രഥമ സമ്മേളനം തിങ്കളാഴ്ച വത്തിക്കാനില്‍ നടന്നു.
വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെയും, എക്ളേസിയാ ദേയി പൊന്തിഫിക്കല്‍ കമ്മീഷന്‍റെയും കാര്യാലയമായിരുന്നു സമ്മേളനവേദി. പരിശുദ്ധ സിംഹാസനവും, വിശുദ്ധ പത്താം പീയൂസിന്‍റെ വൈദികദ്രാതൃത്വ സമൂഹവും തമ്മിലുള്ള മുഖ്യ സൈദ്ധാന്തിക അന്തരങ്ങളെ പഠന വിഷയമാക്കുകയായിരുന്നു സമ്മേളനത്തിന്‍റെ ലക്ഷൃം.
ആദരവിന്‍െറയും, സൗഹൃദത്തിന്‍െറയും അന്തരീക്ഷത്തില്‍ നടന്ന ആ സമ്മേളനം ആ അന്തരങ്ങളെ കണ്ടെത്തുകയും, വരും സമ്മേളനങ്ങളില്‍ അവ ചര്‍ച്ച ചെയ്യുവാന്‍ തീരുമാനിക്കുകയും ചെയ്തു. പാരമ്പര്യത്തെ അധികരിച്ച ആശയം, പൗലോസ് ആറാമന്‍ പാപ്പ അംഗീകരിച്ച കര്‍ബ്ബാനക്രമം, കത്തോലിക്കാ സൈദ്ധാന്തിക പാരമ്പര്യമായുള്ള പൂര്‍വ്വാപരബന്ധൈക്യത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍െറ വ്യാഖ്യാനം, എക്യുമെനിസത്തെ സംബന്ധിച്ച കത്തോലിക്കാ തത്വങ്ങള്‍, ക്രൈസ്തവമതവും അക്രൈസ്തവമതങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍, മതസ്വാതന്ത്ര്യം എന്നിവയായിരിക്കും സമിതിയുടെ വരും സമ്മേളനങ്ങളിലെ ചര്‍ച്ചാ പ്രമേയങ്ങള്‍. സമ്മേളനങ്ങളുടെ സംഘടനാരീതിക്കും, പ്രവര്‍ത്തനശൈലിക്കും തിങ്കളാഴ്ചത്തെ സമ്മേളനം ഒരു ഏകദേശരൂപമേകുകയും ചെയ്തു.
എക്ളേസിയ ദേയി പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ തിങ്കളാഴ്ചത്തെ ഒരു വിജ്ഞാപനമാണ് ഈ വിവരങ്ങള്‍ നല്കുന്നത്.







All the contents on this site are copyrighted ©.