2009-10-27 16:24:23

അര്‍മേനിയന്‍ അപ്പസ്തോലികസഭയുടെ പാത്രിയര്‍ക്കീസിന് പാപ്പായുടെ സന്ദേശം


പ്രാര്‍ത്ഥനയും ഭാവുകങ്ങളും ആശംസിച്ചുകൊണ്ട് പരിശുദ്ധപിതാവ് ബനഡിക്ട് പതിനാറാമന്‍ അര്‍മേനിയന്‍ അപ്പസ്തോലിക സഭയുടെ പാത്രിയര്‍ക്കീസ് കതോലിക്കോസ് കരേക്കിന്‍ രണ്ടാമനു്, അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണത്തിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു സന്ദേശം ചൊവ്വാഴ്ച അയച്ചു.

കഴിഞ്ഞ പതിറ്റാണ്ടില്‍ അര്‍മേനിയന്‍ അപ്പസ്തോലിക സഭയും കത്തോലിക്കാസഭയും തമ്മിലുള്ള സംവാദത്തിനും, സഹകരണത്തിനും സൗഹൃദത്തിനുമായി പാത്രിയര്‍ക്കീസ് നടത്തിയ പരിശ്രമങ്ങളെ ശ്ലാഘിക്കുന്ന പരിശുദ്ധ പിതാവ് ഇരു സഭകളുടെയും മദ്ധ്യേ സംസ്ഥാപിതമായ നല്ല ബന്ധങ്ങള്‍ വരും വര്‍ഷങ്ങളില്‍ ആഴപ്പെടട്ടെയെന്ന് ആശംസിക്കുന്നു. അര്‍മേനിയായിലെ സഭയ്ക്കു കഴിഞ്ഞ നൂറ്റാണ്ടിന്‍റ‍െ അവസാനത്തില്‍ പുനര്‍ലഭിച്ച സ്വാതന്ത്ര്യം ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കു വളരെ സന്തോഷദായകമായിരുന്നു. കമ്യൂണിസ്റ്റ് ആധിപത്യകാലത്ത് തകര്‍ന്ന അവിടത്തെ സഭാസമൂഹത്തെ കെട്ടിപ്പടുക്കുവാനുള്ള ബൃഹത്തായ ദൗത്യം അങ്ങയുടെ ചുമലില്‍ നിക്ഷിപ്തമായി.
ആ തലത്തില്‍ ഈ കഴിഞ്ഞ ചെറിയ കാലയളവില്‍ അങ്ങ് നിര്‍വഹിച്ച കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്തുത്യര്‍ഹമാണ്. പാപ്പാ തുടര്‍ന്നെഴുതുന്നു- വിശുദ്ധ ഗ്രിഗരിയുടെ മദ്ധ്യസ്ഥതയാല്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെയും, പ്രത്യാശയുടെയും ഉപവിയുടെയും ആയ പരിശുദ്ധമായ ബന്ധത്താല്‍ കത്തോലിക്കാസഭയും, അര്‍മേനിയന്‍ അപ്പസ്തോലിക് സഭയും ഉപരി ഐക്യപ്പെടട്ടെയെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ ആശംസിക്കുകയും ച‍െയ്യുന്നു.







All the contents on this site are copyrighted ©.