2009-10-16 16:29:49

കുട്ടികളുടെ മനുഷ്യാന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ആര്‍ച്ചുബിഷപ്പ് ചെലസ്തീനോ മിലിയോറെ.


കുട്ടികളുടെ മനുഷ്യാന്തസ്സും, അവകാശങ്ങളും സംരക്ഷിക്കപ്പടേണ്ടതാണ് ഐക്യരാഷട്രസഭയിലെ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ചെലസ്തീനോ മിലിയോറെ. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കന്നതിനെക്കുറിച്ച് ഒരു പൊരുധാരണ അന്താരാഷ്ട്രതലത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെങ്കിലും കുട്ടികളുടെ വില്പന, ലൈഗികദുരുപയോഗം, ബാലവേല, കുട്ടികളെ ആയുധധാരികളാക്കി യുദ്ധരംഗങ്ങളിലിറക്കുന്ന പ്രക്രിയ എന്നിവ ഇനിയും 130 രാജ്യങ്ങളില്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദശകത്തില്‍ ശിശുമരണസംഖ്യ താരതമ്യേന കുറഞ്ഞിട്ടുണ്ടെന്ന ഐക്യരാഷ്ട്ര സംഘടയുടെ ശിശുക്ഷേമ നിധിയുടെ (UNICEF) നിരീക്ഷണം തൃപ്തികരമാണെങ്കിലും, കഴിഞ്ഞ ദശകത്തി ല്‍തന്ന‍െ ലോകത്തിന്‍െറ വിവിധഭാഗങ്ങളില്‍ 20 ലക്ഷത്തോളം കുഞ്ഞുങ്ങള്‍ യുദ്ധരംഗങ്ങളില്‍ കൊല്ലപ്പെടുകയും, 60 ലക്ഷത്തോളം കുട്ടികള്‍ അംഗവിഹീനരാക്കപ്പെടുകയും, മൂന്നു ലക്ഷത്തോളം കുട്ടികള്‍ ഇപ്പോഴും യുദ്ധരംഗങ്ങളില്‍ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പരിതപിച്ചു.. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഒഴിവാക്കുവാനും, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും രാജ്യങ്ങളും സമൂഹങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും, കുടംബങ്ങള്‍ അവരുടെ ഉത്തരവാദിത്വം ശരിയാംവണ്ണം നിര്‍വ്വഹിക്കുന്‍ അവരെ സഹായിക്കണമെന്നും ആര്‍ച്ചുബിഷപ്പ് ചെലസ്തീനോ മിലിയോരെ ഓര്‍മ്മിപ്പിച്ചു. ഐക്യരാഷട്രസഭയുടെ പൊരുഅസംബ്ളിയുടെ അറുപത്തിനാലാം സമ്മേളനത്തിന്‍െറ, കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷണവും പരിപോഷണവും എന്ന വിഷയത്തെ അധികരിച്ച യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്പ് ചെലസ്തീനോ മിലിയോറെ.







All the contents on this site are copyrighted ©.