2009-09-24 13:01:29

അമ്പതാം അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് ഡബ്ലിനില്‍, 2012-ല്‍


അടുത്ത, അമ്പതാം, അന്തര്‍ദേശിയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് അയര്‍ല൯ഡിന്‍റെ തലസ്ഥാനനഗരി ഡബ്ലിനില്‍ 20012 ജൂണ്‍ 10 മുതല്‍ 17 വരെ തീയതികളില്‍ നടക്കുമെന്ന് അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സിനുള്ള പൊന്തിഫിക്കല്‍ കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ച. "പരിശുദ്ധ ദിവ്യകാരുണ്യം: യേശുവിനോടും അന്യോന്യവുമുള്ള കൂട്ടായ്മ" എന്നതായിരിക്കും അടുത്ത അന്തര്‍ദേശിയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സിന്‍റെ പരിചിന്തന പ്രമേയമെന്നും പ്രസ്തു പൊന്തിഫിക്കല്‍ കമ്മിറ്റിയുടെ ഒരു വിജ്ഞാപനത്തില്‍ അറിയിച്ചു.
അമ്പതാം അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസ്സും രണ്ടാം വത്തിക്കാന്‍കൗണ്‍സില്‍ പ്രോദ്ഘാടനം ചെയ്യപ്പെട്ടതിന്‍റെ അമ്പതാം വാര്‍ഷികവും ഒരേ കൊല്ലം വരുന്ന പശ്ചാത്തലത്തില്‍, സഭയുടെ നവീകരണം മുഖ്യ പ്രഖ്യാപിത ലക്ഷൃമായീരുന്ന പ്രസ്തുത കൗണ്‍സിലിന്‍റെ "ജനതകളുടെ പ്രകാശം" എന്ന തിരുസ്സഭയെപ്പറ്റിയു‌ള്ള പ്രമാണരേഖയുടെ ഏഴാം പരിച്ഛേദത്തിലെ ദിവ്യകാരുണ്യത്തെപ്പറ്റിസംബന്ധിച്ച പഠനം അമ്പതാം ദിവ്യകാരുണ്യകോണ്‍ഗ്രസ്സിന്‍റെ പരിചിന്തനത്തിന് ഈ വിഷയം തിരഞ്ഞെടുക്കുന്നതിനു പ്രത്യക്ഷമായ പ്രേരണയായിയെന്നു ഡബ്ലി൯ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ഡിയര്‍മുയിഡ് മാര്‍ട്ടിന്‍ പറഞ്ഞു. കണ്‍സില്‍ പ്രമാണരേഖയില്‍ നാം വായിക്കുന്നു: “ദിവ്യകാരുണ്യത്തിലൂടെ നാഥന്‍റെ ശരീരത്തില്‍ പങ്കുപറ്റിക്കൊണ്ടു നാം അവിടുത്തോട് ഐക്യം പ്രാപിക്കുന്നു; അതോടൊപ്പം മറ്റുള്ളവരോടും. നാം പങ്കുകൊള്ളുന്നത് ഒരേ അപ്പത്തില്‍നിന്ന് ആയിരിക്കുന്നതുകൊണ്ട് നാം പലരാണെങ്കിലും ഒരു ശരീരമാണ് (1കോരി.10,17). ഇങ്ങനെ നാമെല്ലാവരും അവിടുത്തെ ശരീരത്തിലെ അവയവങ്ങളായിത്തീര്‍ന്നിരിക്കുന്നു(1കോരി.12,27). ഓരോരുത്തരും പരസ്പരം അവയവങ്ങളുമാണ്(റോമ.12.25).
“ക്രിസ്തുവിലുള്ള ഐക്യം ക്രൈസ്തവജീവിതത്തിന്‍റെ സ്രോതസ്സാണ്. ദിവ്യകാരുണ്യം വൈദികര്‍ക്കും ക്രൈസ്തവകുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ജീവിതദര്‍ശിയാണ്, ദിവ്യകാരുണ്യത്തില്‍ മുറിക്കപ്പെടുന്ന അപ്പം ക്രിസ്തീയ കൂട്ടായ്മയുടെ പ്രതീകമാണ്, അത് വേദനിക്കുന്നവര്‍ക്കും പാവങ്ങള്‍ക്കും ജീവന്‍റെ ധാതുവാണ്, മാത്രമല്ല, മുറിക്കപ്പ‍െടുന്ന ഒരേ അപ്പം മതസൗഹൃദത്തിന്‍റെ പ്രതീകവുമാണ്” ഡബ്ലിനിലെ ആര്‍ച്ചുബിഷപ്പ് ഡിയര്‍മുഡ് മാര്‍ട്ടിന്‍ പ്രസ്താവിച്ചു.
ആര്‍ച്ചുബിഷപ്പ് മാര്‍ട്ടിന്‍ തലവനായിട്ടുള്ള ഒരു പ്രാദേശിക കമ്മിറ്റി രൂപീകരിച്ചുകൊണ്ട് ഡബ്ലിന്‍ അതിരൂപതയില്‍ ദിവ്യകാരുണ്യകോണ്‍ഗ്രസ്സിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
സാധാരണ നാലു വര്‍ഷം കൂടുമ്പോഴാണ് അന്തര്‍ദേശീയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് ചേരുന്നത്. നാല്പത്തിയൊമ്പതാം അന്തര്‍ദേശിയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സ് 2008 ‍‍‍‍ജൂണ്‍ 15 മുതല്‍ 22 വരെ തീയതികളില്‍ കാനഡയിലെ ക്വെബെക്ക് പട്ടണത്തിലാണു നടന്നത്. ഡബ്ലി൯ നഗരം അന്തര്‍ദേശിയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സിനു ആതിഥ്യം വഹിക്കുന്നതു രണ്ടാം തവണയാണ്; 1932-ലായിരുന്നു അവിടെ ആദ്യം ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് നടന്നത്. "ദിവ്യകാരുണ്യവും അയര്‍ല൯ഡും" എന്നതായിരുന്നു പ്രസ്തുത അന്തര്‍ദേശിയ ദിവ്യകാരുണ്യകോണ്‍ഗ്രസ്സിന്‍റെ പരിചിന്തന വിഷയം.







All the contents on this site are copyrighted ©.