2009-09-19 15:05:16

ക്രിസ്ത്യാനികളും മുസ്ലീങ്ങളും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്
ഒറ്റക്കെട്ടായി നീങ്ങണം


മതസൗഹാര്‍ദ്ദത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ നല്കുന്ന
ഈദ്-ഉല്‍-ഫിതര്‍ പെരുന്നാള്‍ സന്ദേശം

പ്രിയ മുസ്ലീംസഹോദരങ്ങളേ,

1. റംസാന്‍ മാസത്തിലെ ഉപവാസത്തിനൊടുവില്‍ നിങ്ങള്‍ ആഘോഷിക്കുന്ന ഈദ്-ഉല്‍-ഫിതര്‍ പെരുന്നാളില്‍ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരുമിക്കണം – എന്ന സന്ദേശം ഏവരുടേയും പരിചിന്തനത്തിനായി നല്കിക്കൊണ്ട് സമാധാനത്തിന്‍റേയും സന്തോഷത്തിന്‍റേയും ആശംസകള്‍ നേരുന്നു.

2. മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ നല്കുന്ന ഈദ്-ഉല്‍-ഫിതര്‍ സന്ദേശം സന്തോഷത്തോടെ ഏവരും കാതോര്‍ക്കുന്ന ഒരു നല്ല പാരമ്പര്യമായി മാറിയിട്ടുണ്ട്. ഏറ‍െ വര്‍ഷങ്ങളായി ഈ പെരുനാള്‍ വിവിധ രാജ്യങ്ങളിലുള്ള ക്രൈസ്തവരും മുസ്ലീംസഹോദരങ്ങളും തമ്മിലുള്ള ഹൃദ്യമായ സമാഗമത്തിന്‍റെ ഒരവസരമാണ്. മനുഷ്യനന്മ ആഗ്രഹിക്കുന്നതും എല്ലാവര്‍ക്കും പങ്കുചേരാവുന്നതുമായ ഒരു വിഷയും ഇതില്‍ പ്രതിപാദിക്കുന്നതുകൊണ്ട് ഏറെ തുറവിയുള്ളതും വിശ്വാസയോഗ്യവുമായ ഒരു ആശയവിനിമയത്തിന് ഇത് വഴിയൊരുക്കുന്നു. ഇത് ഇരുമതങ്ങളും തമ്മിലുള്ള ഒരു സൗഹൃദത്തിന്‍റ‍െ അടയാളമായിക്കണ്ട് ദൈവത്തിന് നന്ദിപറയേണ്ടതല്ലേ.

3. മനുഷ്യന്‍റെ ദരിദ്രാവസ്ഥയെക്കുറിച്ചുള്ള ഈ ചിന്താവിഷയം ഏത് മതസ്ഥരായിരുന്നാലും സംശയമെന്യേ, ഏവരേയും സ്പര്‍ശിക്കുന്ന ധാര്‍മ്മികതയുടെ യാഥാര്‍ത്ഥ്യമാണ്.
പാവങ്ങളായവര്‍ക്ക് സമൂഹത്തിന്‍റ‍െ പൊതുഘടനയില്‍ ഒരു സഥാനം കണ്ടെത്താന്‍ മനുഷ്യസാഹോദര്യത്തില്‍ നമ്മള്‍ കാണിക്കുന്ന കാരുണ്യവും, നല്കുന്ന സഹായങ്ങളും സര്‍വ്വശക്തനായ ദൈവത്തി‍ന്‍റെ സ്നേഹസാന്നിദ്ധ്യമാണ് ത‍െളിയിക്കുന്നത്. കാരണം പക്ഷംചേരാതെ, പാവങ്ങളായ മനുഷ്യരെ സ്നേഹിക്കുവാനും സഹായിക്കുവാനും ദൈവം വിളിക്കന്നത് മനുഷ്യരായ നമ്മെത്തന്നെയാണല്ലോ.

ദാരിദ്ര്യം മനുഷ്യനെ തരംത്ഴ്ത്തുകയും അവനില്‍ ദുസ്സഹമായ വേദനജനിപ്പിക്കുകയും ചെയ്യുന്നു, അതുപോലെ പലപ്പോഴും അവനിലുള്ള ഏകാന്തത, വിദ്വേഷം, വെറുപ്പ്, പ്രതികാരബുദ്ധി എന്നിവയ്ക്കും നിദാനം, ദാരിദ്ര്യം തന്നെയാണ്. ദാരിദ്ര്യത്തെ മതത്തിന്‍റെമറവില്‍ നിറുത്തുമ്പോള്‍ അത് അക്രമങ്ങള്‍ക്ക് പ്രകോപനമായിമാറുകയും, ദൈവീകനീതിയുടെ പേരില്‍ അപരന്‍റെ സ്വത്തും, അതോടൊപ്പം അവന്‍റെ സമാധാനവും സുരക്ഷിതത്വവും കവര്‍ന്നെടുക്കുകയും ചെയ്യുന്നു. വികസനം അല്ലെങ്കില്‍ മാനുഷികപുരോഗതി സമാധാനത്തിന്‍റെ മറ്റൊരു നാമമാണ്. തീവ്രവാദം, അക്രമം എന്നീ തിന്മയുടെ പ്രതിഭാസങ്ങളെ നേരിടാന്‍, സമഗ്രമായ മാനുഷികപുരോഗതി വളര്‍ത്തുകയാണ് വേണ്ടതെന്ന്,
പോള്‍ 6-ാമന്‍ മാര്‍പാപ്പ ജനതകളുടെ പുരോഗതി‍‍ (Populorum Progressio, 1975, n.76) എന്ന ചാക്രികലേഖനത്തില്‍ പറയുന്നുണ്ട്.

മനുഷ്യന്‍റെ സമകാലീന പുരോഗതിയ‍െക്കുറിച്ച് ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വളരെ അടുത്തകാലത്തിറക്കിയ സത്യതതില്‍ സ്നേഹം (Caritas in Veritate, 2009, n.21) എന്ന ചാക്രികലേഖനത്തില്‍, മനുഷ്യന്‍ ദൈവോന്മുഖനാണെന്ന തത്വം മാനിച്ചുകൊണ്ടും അവന് സമുചിതമായൊരു സ്ഥാനവും അന്തസ്സും ഭൂമിയില്‍ നല്കണമെന്നുമുള്ള വസ്തുത കണക്കിലെടുത്ത്, മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ നവമായൊരു ചിന്താസങ്കലനത്തെക്കുറിച്ച് (A new humanistic synthesis) അടിവരയിട്ട് സംസാരിക്കുന്നുണ്ട്. സമഗ്രമായ മാനുഷികപുരോഗതി ഓരോ മനുഷ്യന്‍റെ വളര്‍ച്ചയും, അതുവഴി എല്ലാ മനുഷ്യരുടെയും വളര്‍ച്ചയുമാണ് (Populorum Progressio, 1975 n.42).

4. 2009 ലെ ലോകസമാധാനദിന സന്ദേശത്തില്‍ (1 January 2009) ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ദാരിദ്ര്യത്തെ രണ്ടു തരമായിട്ടാണ് വിവേചിക്കുന്നത്. ഒന്ന് നാം അഭിമുഖീകരിക്കേണ്ട ദാരിദ്ര്യവും, മറ്റത് നാം ആശ്ലേഷിക്കേണ്ടതും. നമ്മുടെ കണ്‍മുന്‍പില്‍ കാണുന്ന വിശപ്പ്, ജലക്ഷാമം, മരുന്നിന്‍റെ ആഭാവും, പാര്‍പ്പിടമില്ലായ്മ, നിരക്ഷരത്വം, വിദ്യാഭ്യാസ-സാംസാകാരിക സൗകര്യങ്ങളുടെ പരിമിതി എന്നിവയ്ക്പുറമേ, സമ്പന്ന സമൂഹങ്ങളില്‍ കണ്ടുവരുന്ന ദാരിദ്ര്യത്തിന്‍റെ നൂതന മുഖങ്ങളായ പാര്‍ശ്വവത്ക്കരണം, സ്നേഹമില്ലായ്മ, ധാര്‍മ്മികയും ആത്മീയവുമായ മൂല്യച്ഛ്യുതി എന്നിവ നാം അഭിമുഖീകരിക്കുന്ന, എന്നാല്‍ ദുരീകരിക്കേണ്ട ദാരിദ്ര്യാവസ്ഥതന്നെയാണ് (The Message for the World Day of Peace 2009, n.2).

ലളിതവും എന്നാല്‍ ഏറെ പ്രാധാന്യത്തോടെ നാം ഉള്‍ക്കൊള്ളേണ്ടതുമായ ദാരിദ്ര്യം – ധൂര്‍ത്ത് ഒഴിവാക്കല്‍, സൃഷ്ടിയുടെ മനോഹരമായ പരിസ്ഥിതിയുടെ സംരക്ഷണം എന്നിവയാണ്. സ്വയം ഏറ്റെടുക്കേണ്ട ഈ ദാരിദ്ര്യാരൂപി ഒരു വര്‍ഷത്തിലെ നോമ്പിന്‍റെയോ മിതവ്യയത്തിന്‍റെയോ ചില ഘട്ടങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ടതുകൊണ്ടായില്ല, എനിക്കുമപ്പുറം എന്‍റെ സഹോദരങ്ങള്‍ക്കുവേണിടി ഹൃദയംതുറക്കുവാനും ഈ മനോഭാവം സഹായകമാകണം.

5. വിശ്വാസികള്‍ എന്ന നിലയില്‍ ദരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനു‍ള്ള ആഗ്രഹം ഏറെ സ്പഷ്ടമാക്കുന്നത് ഇക്കാലഘട്ടത്തിന്‍റെ രൂക്ഷമായ പൊതുപ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുകയും, സാദ്ധ്യമാകുമ്പോഴെങ്കിലും അവ പിഴുതെറിയുവാനുള്ള ഒരു പൊതു പദ്ധതിയില്‍ പ്രതിജ്ഞാബദ്ധമായി പങ്കുചേരുമ്പോഴുമാണ്.

ഇന്ന് നമ്മുട‍െ ലോകത്തുകാണുന്ന ആഗോളവത്ക്കരണമെന്ന പ്രതിഭാസവുമായി ബന്ധപ്പെടുത്തി ദാരിദ്ര്യത്തിന്‍റെ വിവിധ വശങ്ങളെ വീക്ഷിക്കുമ്പോള്‍, അതിന് ആത്മീയവും ധാര്‍മ്മികവുമായ ഒരര്‍ത്ഥമുണ്ട‍െന്ന് കാണാനാവും. കാരണം എല്ലാ വ്യക്തികളും ജനങ്ങളും രാജ്യങ്ങളും സാഹോദര്യത്തിന്‍റെയും ഉത്തരവാദിത്വത്തിന്‍റെയും മൂല്യങ്ങള്‍ മുറുക‍െപ്പിടിച്ച് ഒരു മാനവകുടുംബം പടുത്തുയര്‍ത്തുവാനുള്ള ദൗത്യത്തില്‍ മുന്നോട്ടു നീങ്ങേണ്ടവരാണ്.

6. ഹൃദയത്തില്‍ ഒളിഞ്ഞരിക്കുന്ന മനുഷ്യാന്തസ്സിനോടുള്ള അനാദരവാണ് ദാരിദ്ര്യമെന്ന ആഗോളവ്യാപകവും സങ്കീര്‍ണ്ണവുമായ പ്രതിഭാസത്തിന് കാരണമെന്ന് സൂക്ഷമ പഠനങ്ങള്‍ തെളിയിക്കുന്നു. ആകയാല്‍ വ്യവസ്ഥാനുരൂപമായതും എന്നാല്‍ സ്രഷ്ടാവ് മനുഷ്യമനസ്സാക്ഷിയില്‍ കുറിച്ചിട്ടടുള്ളതുമായ ഒരു പൊതുധര്‍മ്മിക പദ്ധതി (The common ethical code cf. John Paul II, Address to the Pontifical Academy of Social Sciences, 27 April 2001, n.4) പാലിച്ചുകൊണ്ടുള്ള ലോകവ്യാപകമായ സഹാനുഭാവം പാവങ്ങളോട് കാണിക്കേണ്ടതാണ് (cf. Rom. 2, 14-15).

7. ഇന്ന് പൊതുവായിക്കാണുന്ന ഒരു മതസൗഹാര്‍ദ്ദത്തിനുമപ്പുറം കൂട്ടായ്മയുടേയും സഹവര്‍ത്തിത്വത്തിന്‍റേയും അനുഭവത്തിലൂടെ ഇന്നിന്‍റെ പൊതുവായ ഉത്കണ്ഠകള്‍പോലും പങ്കുവച്ച് ജീവിക്കേണ്ടതാണ്. ഐക്യത്തിന്‍റേയും സാഹോദര്യത്തിന്‍റേയും കൂട്ടായപരിശ്രമത്തില്‍ സുപ്രധാനമായൊരു കാല്‍വയ്പായിരിക്കും.

പ്രാര്‍ത്ഥനാജീവിതത്തിന്‍റെയും ഉപവാസത്തിന്‍റെയും സ്നേഹത്തിന്‍റേയും സമ്പത്ത് പര്സ്പരം പങ്കുവയ്ക്കമ്പോഴും ദൈവത്തിങ്കലേയ്ക്ക് ഒരുമിച്ചു പ്രയാണംചെയ്യുന്ന നമ്മില്‍ സംവാദത്തിലൂടെ
ഒരു ആത്മീയശക്തി എന്നും ഉയര്‍ന്നുവരുവാന്‍ ഇടയാവട്ടെ.
പാവങ്ങള്‍ നമ്മുടെ മനസാക്ഷിയെ ചോദ്യംചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്നതുപോലെതന്നെ, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള മഹത്തായ സംരംഭത്തില്‍ സഹകരിക്കാന്‍ അവര്‍ നമ്മെ ക്ഷണിക്കുകയും ച‍െയ്യുന്നു.

സന്തോഷദായകമായ ഈദ്-ഉള്‍-ഫിതര്‍ ആശംസിക്കുന്നു.
സ്നേഹപൂര്‍വ്വം വത്തിക്കാനില്‍നിന്ന്

കര്‍ദ്ദിനാള്‍ ഷീന്‍ ലൂയി തവ്റാന്‍ (പസിഡന്‍റ്)
ആര്‍ച്ചുബിഷപ്പ് പിയെര്‍ ലൂയിജി ചെലാത്ത (സെക്രട്ടറി)

മതാന്തരസംവാദത്തിനുള്ള പൊന്തിഫിക്കല്‍ കമ്മിഷന്‍
15 സെപ്തംമ്പര്‍, 2009.







All the contents on this site are copyrighted ©.