2009-09-02 18:27:12

വിപ്രവാസികളോട് നിസ്സംഗത പുലര്‍ത്താനാവില്ലെന്ന്, ബിഷപ്പ് അല്‍വാരോ റാമസ്സീനി.


ആഗോള സാമ്പത്തികമാന്ദ്യം വര്‍ദ്ധമാനമാക്കുന്ന കുടിയേറ്റപ്രശ്നം നല്ല സമറിയാക്കാരന്‍െറ ദ്രാതൃത്വചൈതന്യത്തില്‍ കാണണമെന്ന് ഗോട്ടിമലയിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍െറ വിപ്രവാസികളുടെ അജപാലനക്കാര്യങ്ങള്‍ക്കായുള്ള സമിതിയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് അല്‍വാരോ റാമസ്സീനി ഒരു സന്ദേശത്തില്‍ വിശ്വാസികളെ ഉല്‍ബോധിപ്പിക്കുന്നു. ലോകത്തില്‍ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അവജ്ഞയും, അവഗണനയും മാറ്റിവച്ച് ക്രിസ്തുശിഷ്യരുടെ മുഖമുദ്രയായ ഔല്‍സുക്യപൂര്‍വ്വകമായ സാഹോദര്യചൈതന്യത്തില്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. ഈ പ്രബോധനത്തിനടിസ്ഥാനം ക്രിസ്തുനാഥന്‍ തന്നെ കാണിച്ചു തന്ന ആര്‍ദ്രമായ സ്നേഹത്തിന്‍െറയും, ദ്രാതൃത്വത്തിന്‍െറയും ചൈതന്യമാണ്. സ്വന്തം ഭവനവും, നാടും ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളില്‍ കുടിയേറുന്നവര്‍ അനുഭവിക്കുന്ന വേദനയും, ആശങ്കയും, അസ്വസ്ഥതയും പലരും മനസ്സിലാക്കുന്നില്ല അദ്ദേഹം സന്ദേശത്തില്‍ തുടര്‍ന്നു പറയുന്നു. ഈജിപ്തിലേയ്ക്ക് പലായനം ചെയ്ത തിരുക്കുടുംബത്തിന്‍റ അമ്മയായ പരിശുദ്ധ കന്യകാമറിയം വിപ്രവാസികളായ മക്കള്‍ക്ക് തുണയാകട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം സന്ദേശം സമാപിപ്പിക്കുക.



 







All the contents on this site are copyrighted ©.