2009-08-29 16:24:44

ഇറാക്കിലെ ക്രൈസ്തവരെ സംബന്ധിച്ച തന്‍െറ പ്രതീക്ഷകള്‍ മങ്ങുകയാണെന്ന്, ആര്‍ച്ചുബിഷപ്പ് ളൂയിസ് സാക്കോ


അനുനിമിഷമെന്നോണം ഇറാക്കില്‍ വഷളാകുന്ന ക്രൈസ്തവരുടെ അവസ്ഥ അവിടത്തെ ക്രൈസ്തവരുടെ ഭാവിയെ സംബന്ധിച്ച തന്‍െറ പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്പിക്കുകയാണെന്ന് കിര്‍കുക്ക് അതിരുപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ളൂയിസ് സാക്കോ പരിതപിക്കുന്നു. കാര്യക്ഷമതയില്ലാത്ത സുരക്ഷാവിഭാഗത്തിന് കുറ്റകൃത്യങ്ങള്‍ തടയാനാവില്ലാത്തിനാല്‍ ക്രൈസ്തവരുടെ സാഹചര്യം കുടുതല്‍ ദയനീയമാണെന്ന് ‘ആവശ്യത്തിലിരിക്കുന്ന സഭയ്ക്ക് സഹായം’ എന്ന കത്തോലിക്കാ ഉപവി സംഘടനയ്ക്ക് അനുവദിച്ച ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയ അദ്ദേഹം തുടര്‍ന്നു- ഇറാക്ക് വളരെ സങ്കുചിതമായ ഇസ്ലാംശൈലിയിലേയ്ക്ക് നീങ്ങുകയാണ്. സൈന്യസംരക്ഷണം ക്രൈസ്തവര്‍ക്ക് ലഭിക്കുന്നില്ല. അതിനാല്‍ അവര്‍ അതിവേഗം തീവ്രവാദികളുടെ ഇരകളാകുന്നു. ഒരുകാലത്ത് ക്രൈസ്തവരുടെ ഹൃദയഭൂമി എന്നറിയപ്പെട്ടിരുന്ന മോസൂള്‍ നഗരത്തിന്‍െറ വടക്കന്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്തവര്‍ക്ക് മടങ്ങിവരാന്‍ ഭയമാണ്. ഏതാണ്ടു 750000 ക്രൈസ്തവര്‍ അവിടം വിട്ട് പോയിരിക്കുകയാണ്. ഒരിക്കല്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന പ്രത്യാശ ഞങ്ങള്‍ക്ക് ഇന്ന് നഷ്ടപ്പെടുകയാണ്. ഭാവിയെ പറ്റി ഒരു. പ്രത്യാശയും ഇല്ലാത്ത വേദനാജനകമായ ഒരവസ്ഥയിലാണ് ഞങ്ങള്‍ ഇപ്പോള്‍. വളരെ വലിയ പരീക്ഷണത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. കുറ്റകൃത്യങ്ങളില്‍ വ്യാപൃതമാകുന്ന സംഘങ്ങള്‍ ഓരോ ദിവസവും കുടുതല്‍ കുടുതല്‍ ശക്തമാകുന്ന അപലപനീയമായ ഒരു അവസ്ഥയാണ് ഇന്ന് ഇറാക്കില്‍. സര്‍ക്കാരും, പോലീസും തങ്ങളാല്‍ കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കുന്നുവെങ്കിലും സാഹചര്യത്തെ നിയന്ത്രിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അവരുടെ അഭിപ്രായത്തില്‍ ക്രൈസ്തവര്‍ അക്രമിക്കപ്പെടുന്നത് അവര്‍ നിസ്സഹായരായതിനാലാണ്. അല്ലാതെ മതത്തിന്‍െറ പേരില്ല. ഏതായാലും ക്രൈസ്തവര്‍ ഇറാക്കില്‍ ഇന്ന് വളരെ ഭയാനകവും ശോചനീയവും ആയ ഒരു പരിതോവസ്ഥയിലാണ്. അതിനാല്‍ അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് വിശ്വാസികള്‍. ബാഗ്ദാദ്, മോസൂള്‍ തുടങ്ങിയ പട്ടണങ്ങളില്‍ എന്നും തന്നെ സ്ഫോടനങ്ങള്‍ നടക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ സുരക്ഷിതര്‍ കുറ്റപ്പുള്ളികള്‍ മാത്രമാണ്. അനുരഞ്ജനത്തിന്‍െറ അഭാവത്തില്‍ അധികൃതസുരക്ഷിത്വമുണ്ടാവില്ല.
 







All the contents on this site are copyrighted ©.