2009-08-26 18:02:05

 കൂബയിലെ ജനതക്ക് ഏറ്റം ആവശ്യം പ്രത്ര്യാശയെന്ന് , ബിഷപ്പ് തോമസ് വെന്‍സ്കി


കൂബയിലെ ജനതയ്ക്ക് ഇന്ന് ഏറ്റം ആവശ്യം പ്രത്യാശയാണെന്ന് അടുത്തയിട അന്നാട് സന്ദര്‍ശിച്ച അമേരിക്കന്‍ ഐക്യനാടുകളിലെ ഫ്ളോറിഡാ സംസ്ഥാനത്തെ ഒര്‍ലാന്തോ രുപതാദ്ധ്യക്ഷന്‍ ബിഷപ്പ് തോമസ് ജറാള്‍ഡ് വെന്‍സ്കി പറയുന്നു. ബോസ്റ്റന്‍ അതിരുപതാസാരഥി കര്‍ദ്ദിനാള്‍ ഷോന്‍ ഒ മാലി, സാന്‍ അന്തോണിയോ രുപതയുടെ അദ്ധ്യക്ഷന്‍ ഓസ്കാര്‍ കാന്‍തൂ എന്നിവരോടെത്ത് കൂബ സന്ദര്‍ശിച്ച ബിഷപ്പ് വെന്‍സ്കി ഒരു വാര്‍ത്താസമ്മേളനത്തിലാണ് അത് പറഞ്ഞത്. ഒരു സമൂഹം അതിന്‍െറ വാതില്‍ അപരിമേയനായ ദൈവത്തിന്‍െറ മുന്‍പില്‍ അടയ്ക്കുമ്പോള്‍ പ്രത്യാശ ബഹിഷ്ക്കരിക്കപ്പെടുകയാണ്. ബിഷപ്പ് തുടര്‍ന്നു- ഇന്ന് അന്നാട് വര്‍ദ്ധമാനമാകുന്ന അനിശ്ചിതത്വങ്ങളുടെയും, നൈരാശ്യത്തിന്‍െറയും ചുഴിയില്‍ നട്ടം തിരിയുകയാണ്. പലര്‍ക്കും പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് പ്രത്യാശ എന്ന് പറയുന്നത് ഈ ലോകത്തോട് വിടവാങ്ങലാണ്. ഇന്ന് കൂബ ഒരു നിരീശ്വരരാജ്യമല്ല. എന്നാല്‍ ഏതാണ്ടു 50 വര്‍ഷം ദീര്‍ഘിച്ച കമ്യൂണിസ്റ്റുഭരണക്കാലത്തെ മതാനുഷ്ഠാനങ്ങളുടെ അതികര്‍ശനമായ നിരോധനത്തിന്‍െറ തിക്താനുഭവങ്ങള്‍ അവിടത്തെ സമൂഹത്തെ ഇന്ന് വേട്ടയാടുകയാണ്. അവ സഭയെ എല്ലാ തരത്തിലും വളരെ ബലഹീനമാക്കിയിട്ടണ്ട്. എന്നിട്ടും അവള്‍ ഇന്നും ജീവിക്കുന്നു. വെറും അസ്തിത്വം സംരക്ഷിക്കന്നതിലുപരി പ്രത്യാശയുടെ സാക്ഷിയാകുവാനാണ് അവളുടെ യത്നം.. വിവിധങ്ങളായ പ്രതിസന്ധികളും, വിഭവങ്ങളുടെ അഭാവവും അവളെ അലട്ടുന്നുവെങ്കിലും സഭാതനയര്‍ വര്‍ദ്ധിക്കുന്നത്തോടെപ്പം പുതിയ പുതിയ അവസരങ്ങളും, സാധ്യതകളും അവളുടെ മുന്‍പില്‍ അനാവരണം ചെയ്യപ്പെടുകയും ചെയ്യുന്നു. പ്രത്യാശയുടെ ഒരു സവിശേഷ അടയാളമാണ് തലസ്ഥാനനഗരിയായ ഹവാനയുടെ വെളിയില്‍ നിര്‍മ്മിക്കപ്പെടുന്ന സെമ്മിനാരി. 50 വര്‍ഷത്തിനുള്ളില്‍ കൂബയിലെ സഭയ്ക്ക് സാധിച്ച ആദ്യ കെട്ടിടനിര്‍മ്മാണമാണത് പോപ്പ് ബെനഡിക്ട് പതിനാറാമനെ ഉദ്ധരിച്ചുകൊണ്ട് ബിഷപ്പ് വെന്‍സ്കി ഇപ്രകാരം സമാപിപ്പിച്ചു. എല്ലാ യുഗങ്ങളിലും സഭയും, ദൈവജനവും ദൈവികപ്രകാശത്താലാണ് ജീവിക്കുക. സുവിശേഷം പറയുന്നതുപോലെ ദൈവത്താല്‍ അവള്‍ പരിപോഷിതയാകുന്നു. വിവിധസാഹചര്യങ്ങളിലെ സഹനങ്ങളിലൂടെ അവള്‍ വിജയശ്രീലാളിതയാകുന്നു. വൈരാഗ്യത്തിന്‍െറയും സ്ഥാര്‍ത്ഥതയുടെയും ആയ എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും മദ്ധ്യത്തിലും പ്രത്യാശയേകുന്ന ദൈവസ്നേഹത്തിന്‍െറ ഉറപ്പാണ് അവളുടെ സാന്നിദ്ധ്യം.







All the contents on this site are copyrighted ©.