2009-08-25 15:57:20

ഭാരതത്തിന്‍െറ മഹത്തരമായ പാരമ്പര്യം പുനഃപിതമാകണമെന്ന്, കര്‍ദ്ദിനാന്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്


 
ഭാരതത്തിന്‍െറ മഹത്തരമായ ബഹുമുഖ സാംസ്ക്കാരിക,മത,ഭാഷാ,പാരമ്പര്യം പുനഃസ്ഥാപിതമാകുക അനിവാര്യമെന്ന് ബോംബെ അതിരുപതാസാരഥി കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. കഴിഞ്ഞ വര്‍ഷം ഒറീസ്സായില്‍ നടന്ന ക്രൈസ്തവപീഡനം ഭാരതത്തിന്‍െറ മുഖഛായ്ക്ക് മങ്ങല്‍ ഏല്പിച്ചിരിക്കുന്നു. ആ സംഭവങ്ങളുടെ വേദനാജനകമായ ഓര്‍മ്മകളെയും മുറിവുകളെയും സൗഖ്യമാക്കുന്നതിനും, സമാധാനവും ഏകതാനതയും രാജ്യത്ത് സംസ്ഥാപിതമാകുന്നതിനും, ആ ക്രൂരകൃത്യങ്ങള്‍ ചെയ്യുകയും അതിന് പ്രേരണയേകുകയും ചെയ്തവര്‍ തങ്ങളുടെ തെറ്റുകളെ പറ്റി ബോധവന്മാര്‍ ആകുന്നതിനും ആയി സഭ പ്രാര്‍ത്ഥിക്കുകയാണ്. മതാന്തരസംഭാഷണവും, എല്ലാ തലങ്ങളിലെ സംവാദവും ഏകതാനത കണ്ടെത്തുന്നതിനുള്ള ഉപാധിയായി ശുപാര്‍ശ ചെയ്തുകൊണ്ട് അദ്ദേഹം തുടര്‍ന്നു- ഇന്നും രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും ന്യൂനപക്ഷവിഭാഗങ്ങളുടെ നേരെ ഉയരുന്ന ദീഷണിയും, മതസ്വാതന്ത്യധ്വംസനവും ഗര്‍ഹണീയമാണ്. ആ സ്ഥിതിവിശേഷം തിരുത്തിക്കുറിക്കുക അനിവാര്യമാണ്. അതിന് മതസ്വാതന്ത്യവും, ന്യൂനപക്ഷവിഭാഗങ്ങളുടെ സംരക്ഷണവും സര്‍ക്കാരിന്‍െറ മുന്‍ഗണനാപരമായ ഔല്‍സുക്യമാകണം. ഒറീസ്സായില്‍ നടന്നത് രാഷ്ട്രത്തിനു് അപമാനകരമായ ഒന്നാണ്. അവിടത്തെ ഞങ്ങളുടെ ക്രൈസ്തവന്യൂനപക്ഷത്തിന് പരിരക്ഷ ലഭിച്ചില്ല. അവിടെ മതസ്വാതന്ത്യം ചവുട്ടിമെതിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഇരുപത്തിമൂന്നാം തീയതി സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെ കൊല ചെയ്തത് ക്രൈസ്തവരാണെന്ന് ആരോപിച്ച ഹിന്ദു തീവ്രവാദികള്‍ നിഷ്കരുണം അവരുടെ നേരെ പീഡനങ്ങള്‍ അഴിച്ചുവിടുകയായിരുന്നു. കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഏഷ്യാ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെയാണ് ഇവ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം നടന്ന മേല്‍ പറഞ്ഞ സംഘര്‍ഷത്തില്‍ ഒരു വൈദികന്‍ ഉള്‍പ്പടെ വളരെപേര്‍ കൊല്ലപ്പെടുകയും, ഏതാണ്ടു 54000 പേര്‍ സ്വഭവനങ്ങള്‍ വിട്ടുപോകുവാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഏതാണ്ടു 5000 ക്രൈസ്തവഭവനങ്ങളും, 150 ദേവാലയങ്ങളും, 40 വിദ്യായാലയങ്ങളും നശിപ്പിക്കപ്പെട്ടതായും കണക്കാക്കപ്പെടുന്നു.







All the contents on this site are copyrighted ©.