2009-08-25 16:00:33

കുറ്റകരമായ നിയമം പാലിക്കുന്നതിനെക്കാള്‍ ജയില്‍ശിക്ഷ സ്വീകാര്യമെന്ന്, ‘ജീവന്‍െറ അവകാശത്തിനായുള്ള’ സംഘടന.


കുറ്റകരമായ നിയമം അനുസരിക്കുന്നതിനെക്കാള്‍ ജയില്‍ശിക്ഷ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് സ്പെയിനിലെ ‘ജീവന്‍െറ അവകാശത്തിനായുള്ള’ സംഘടനയുടെ വക്താവ് ഡോക്ടര്‍ എസ്തേബാന്‍ റോദ്രിഗൂസ്. ഗര്‍ദച്ഛിദ്രത്തെ അധികരിച്ച പുതിയനിയമത്തില്‍ മനസ്സാക്ഷി വ്യവസ്ഥയ്ക്ക് സ്ഥാനമില്ലെന്ന അന്നാടിന്‍െറ നീതിവകുപ്പുമന്ത്രി ഫ്രന്‍സിസ്ക്കോ ക്വാമാനോ നടത്തിയ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീതിവകുപ്പു മന്ത്രി എത്ര ഭീഷണിപ്പെടുത്തിയാലും, തന്‍െറ അധികാരം എത്രമാത്രം ദുരുപയോഗിച്ചാലും ഞങ്ങളുടെ രോഗികളെ ഞങ്ങള്‍ കൊല്ലുകയില്ല. സ്ത്രീകളുടെ ആരോഗ്യം മനഃപൂര്‍വം നശിപ്പിച്ച് പൊതുജനാരോഗ്യത്തിനെതിരെ ഞങ്ങള്‍ തെറ്റു ചെയ്യില്ല. ഞങ്ങള്‍ ഭിഷഗ്വരന്മാരാണ്. അല്ലാതെ സൈനികരോ, പോലീസുകാരോ, ആരാച്ചാരന്മാരോ അല്ല. ഒരു മനുഷ്യവ്യക്തിയെ കൊല്ലുവാന്‍ വിസമ്മതിക്കുന്നത് ഒരു പൗര അനുസരണക്കേടല്ല. മറിച്ച് അതിലൂടെ ഞങ്ങള്‍ ഞങ്ങളുടെ തൊഴില്‍പരമായ കടമ നിര്‍വഹിക്കുകയാണ്. മനസ്സാക്ഷിയനുസരിച്ച് ഗര്‍ദച്ഛിദ്രത്തെ എതിര്‍ക്കുന്നവരെ അനുസരണയില്ലാത്തവരായി വിധിച്ച് ശിക്ഷിക്കുവാനുള്ള നീതിവകുപ്പുമന്ത്രിയുടെ ഭീഷണി സര്‍ക്കാര്‍ നടപ്പിലാക്കുകയാണെങ്കില്‍ കെട്ടിയേല്പിപ്പിക്കുന്ന വികലമായ പ്രത്യയശാസ്ത്രത്തെ അന്ധമായി അനുകുലിക്കാതെ തങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനാഗ്രഹിക്കുന്ന സ്ത്രീരോഗചികല്‍സാവിദഗ്ദധരെ ആ കിരാതനിയമത്തിന്‍െറ ഇരകളാക്കുകയായിരിക്കും ചെയ്യുക. മനസ്സാക്ഷിയുടെ എതിര്‍പ്പിനെ ആദരിക്കണമെന്ന സ്പെയിന്‍റെ ഭരണഘടനയിലെ വ്യവസ്ഥയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു- ഗര്‍ദച്ഛിദ്രത്തിലൂടെ കൊലപാതകം നടത്തുന്നവരെ ജയില്‍ ശിക്ഷയില്‍ നിന്ന് സംരക്ഷിക്കുകയും- തങ്ങളുടെ രോഗികളുടെ ജീവനെ രക്ഷിക്കുവാന്‍ ശ്രമിക്കുന്നവരെ ലോക്കപ്പില്‍ അടയ്ക്കുകയും ചെയ്യുന്ന നിയമം ഒരു വിധത്തിലും നീതികരിക്കാവുന്നതല്ല.







All the contents on this site are copyrighted ©.