2009-08-22 09:08:50

മാര്‍പാപ്പയുടെ വലതുകൈയിലെ പ്ലാസ്റ്റര്‍ നീക്കം ചെയ്തു.


ബനഡിക്ട് പതിനാറാമ൯ മാര്‍പാപ്പയുടെ വലതുകൈയിലെ പ്ലാസ്റ്റര്‍ നീക്കം ചെയ്തു. വടക്ക൯ ഇറ്റലിയിലെ ആല്‍പ്സ് പര്‍വ്വത താഴ്വര അവോസ്തയില്‍ വേനല്‍ക്കാല വിശ്രമത്തിലായിരിക്കവേ ജൂലൈ 16 രാത്രിയില്‍ തന്‍റെ മുറിയില്‍ തെന്നി വീണു കൈക്കുഴ ഒടിഞ്ഞതിനെത്തുടര്‍ന്നാണ് പാപ്പായുടെ വലതുകൈയില്‍ പ്ലാസ്റ്ററിടേണ്ടിവന്നത്. ഒടിവു പൂര്‍ണ്ണമായും സുഖപ്പെട്ടതായി എക്സ്‍റേ പരിശോധനയില്‍ വ്യക്തമായെന്ന് മാര്‍പാപ്പയുടെ സ്വകാര്യ ഭിഷഗ്വര൯ പട്രീസ്യൊ പൊലിസ്കാ അറിയിച്ചു. പതിനാറാം ബനഡിക്ട് മാര്‍പാപ്പ ഇപ്പോള്‍ കാസ്റ്റല്‍ ഗണ്‍ഡോള്‍ഫൊയിലെ വേനല്‍ക്കാല അപ്പസ്തോലിക അരമനയിലാണ്.







All the contents on this site are copyrighted ©.