2009-08-18 16:24:09

ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍സംഘങ്ങളുടെ സംയുക്തസമിതിയുടെ ഒന്‍പതാം സമ്പൂര്‍ണ്ണസമ്മേളനത്തിന്‍െറ സമാപനരേഖ പ്രകാശിതമായി.


 
ആഗസ്റ്റ് 10 മുതല്‍ 16 വരെ തീയതികളില്‍ ഫിലിപ്പീന്‍സിന്‍െറ തലസ്ഥാനമായ മനിലയില്‍ നടന്ന ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍സംഘങ്ങളുടെ സംയുക്തസമിതിയുടെ ഒന്‍പതാം സമ്പൂര്‍ണ്ണസമ്മേളനത്തുന്‍െറ സമാപനരേഖ പ്രകാശിതമായി. -ഏഷ്യയില്‍ പ.കുര്‍ബാന ജീവിക്കല്‍- എന്നതായിരുന്നു ആ സമ്മേളനത്തിന്‍െറ പരിചിന്തനവിഷയം. പ.കുര്‍ബാനയുടെ കേന്ദ്രസ്ഥാനം വീണ്ടും കണ്ടെത്താന്‍ വിശ്വാസികളെ സന്ദേശത്തില്‍ ആഹ്വാനം ചെയ്യുന്ന മെത്രാന്മാര്‍ ഇപ്രകാരം തുടരുന്നുയ സഭാസമൂഹത്തിന് ചെയ്യാവുന്ന ഏറ്റവും വലിയ പ്രേഷിതപ്രവര്‍ത്തനമാണത്. കുട്ടായ്മയുടെ കുദാശയായ പ.കുര്‍ബാനയിലൂടെ ഐക്യത്തിനും, ദൈവവചനശ്രവണത്തിനും, പ്രേഷിതപ്രവര്‍ത്തനത്തിനും ആയി ക്രിസ്തു നടത്തുന്ന ആഹ്വാനത്തിന് ഭാവാത്മകമായ പ്രതികരണമേകുക. ധ്യാനവിഷയമാക്കുകയും പ്രതിധ്വനിപ്പിക്കുകയും ചെയ്യണ്ട ദൈവവചനത്താല്‍ പരിപോഷിതമായ വിശ്വാസത്തിന്‍െറ ആധാരത്തിലാണ് നാം ദിവ്യബലിയര്‍പ്പിക്കുക. യേശുവിന്‍െറ സാക്ഷികളും, അവിടത്തെ സാന്നിദ്ധ്യത്തിന്‍െറയും സ്നേഹത്തിന്‍െറയും ദൈവികശക്തിയുടെയും സംവാഹകരും ആകുന്നതിനു് ഏഷ്യയിലെ ക്രൈസ്തവസമൂഹങ്ങളെ പ്രാപ്തരും, ശക്തരും ആക്കുവാന്‍ ആ ദിവ്യകുദാശ ശക്തമാണ്. ആധുനികയുഗത്തെ മഥിക്കുന്ന അനിശ്ചിതത്വങ്ങളോടും, ആശങ്കകളോടും ഉള്ള കാര്യക്ഷമവും രചനാത്മകവും ആയ പ്രതികരണമെന്ന നിലയില്‍ ദൈവവചനത്തിന്‍െറയും, പ.കുര്‍ബാനയുടെയും മൂല്യം അംഗീകരിക്കുകയും ആവര്‍ത്തിച്ചുപ്രഖ്യാപിക്കുകയും വേണം. ആ രണ്ടു അമൂല്യ ദാനങ്ങളെ കുറിച്ചുള്ള ആഴമായ അറിവും, അവബോധവും ബഹുമുഖസംസ്ക്കാരങ്ങളാലും മതങ്ങളാലും മുദ്രിതമായ ഏഷ്യയിലെ മതാന്തരസംവാദത്തിനു് അവസരവും, പ്രചോദനവും, സാധ്യതയും നല്‍കും. പ.കുര്‍ബാന അര്‍പ്പിക്കുന്ന നമുക്ക് മതത്തിന്‍െറയോ, വര്‍ഗ്ഗത്തിന്‍െറയോ, സംസ്ക്കാരത്തിന്‍െറയോ, ഭാഷയുടെയോ അടിസ്ഥാനത്തിലെ വിവേചനം നിസ്സംഗരായി നോക്കിക്കാണാനാവില്ല. ദിവ്യകാരുണ്യനാഥനില്‍ ഒന്നാകുമ്പോള്‍ കുടുതല്‍ കുടുതല്‍ വിഭജിതമാകുന്ന ലോകത്തില്‍ നാം ഐക്യത്തിന്‍െറ ശില്പികളും, വക്താക്കളും ആകും.







All the contents on this site are copyrighted ©.