2009-08-10 16:46:52

സ്ത്രീകളുടെ സംരക്ഷണാര്‍ത്ഥം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ഒരു ഏജന്‍സി ശുപാര്‍ശ ചെയ്യുന്നു


സ്ത്രീകളുടെ സംരക്ഷണാര്‍ത്ഥം ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണണ്‍ ഒരു ഏജന്‍സി ശുപാര്‍ശ ചെയ്യുന്നു. അടുത്തയിട നടന്ന യു.എന്‍ സുരക്ഷാ സമിതിയുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ആ ശുപാര്‍ശ നടത്തിയത്. കഴിഞ്ഞ 20 വര്‍ഷക്കാലത്തെ വിവിധ പുരോഗതികള്‍ അങ്ങേയറ്റം ശ്ലാഘനീയം തന്നെ. അദ്ദേഹം തുടര്‍ന്നു, എന്നാല്‍ സ്ത്രീപീഡനങ്ങള്‍ -ലൈംഗികതലത്തിലും ഇതരതലത്തിലും ഉള്ള പീഡനങ്ങള്‍- വര്‍ദ്ധമാനമാകുകയാണ്. അവ വളരെ ആസൂത്രിതമായി തന്നെ നടക്കുന്നുവെന്നത് വളരെ ഗര്‍ഹണീയമാണ്. ആഫ്രിക്കന്‍ നാടുകളായ ഛാഡ്, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, സുഡാന്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ അക്രമവിധേരാകുന്നതിനെ പറ്റി പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു- മറ്റു പല രാജ്യങ്ങളിലും പരിഷ്കൃതവും, വികസിതവും എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യങ്ങളില്‍ പോലും സ്ത്രീപീഡനം നടക്കുന്നു. ഇവയെല്ലാം അങ്ങേയറ്റം പരിതാപകരവും, അപലപനീയവും ആണ്. സ്തീകളടെ നേരെയുള്ള ആക്രമണങ്ങളെ ശക്തമായി കുറ്റപ്പെടുത്തിയ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ അവരുടെ നേരെ നടക്കുന്ന എല്ലാവിധ അക്രമങ്ങളെയും പറ്റി പഠിക്കുവാനും, അവയെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പോംവഴികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിപഥത്തിലാക്കുവാനും ആ പുതിയ ഏജന്‍സിയെ ചുമതലപ്പെടുത്തുവാന്‍ സുരക്ഷാസമിതിയെ നിയോഗിച്ചു. സുരക്ഷാസമിതിയിലെ അമേരിക്കന്‍ നാടുകളുടെയും, ഫ്രാന്‍സിന്‍റെയും പ്രതിനിധികള്‍ സെക്രട്ടറി ജനറലിന്‍െറ ശുപാര്‍ശയ്ക്ക് സമ്പൂര്‍ണ്ണ പിന്‍ത്തുണ പ്രഖ്യാപിച്ചു.







All the contents on this site are copyrighted ©.