2009-08-10 16:45:01

പാക്കിസ്ഥാനിലെ ദൈവദൂഷണനിയമം റദ്ദാക്കണമെന്ന്, ഭാരതത്തിലെ ക്രൈസ്തവനേതാക്കന്മാര്‍.


 
പാക്കിസ്ഥാനിലെ ദൈവദൂഷണനിയമം റദ്ദാക്കുവാനും, അടുത്തനാളുകളില്‍ അവിടെ ക്രൈസ്തവരുടെ നേരെയുണ്ടായ അക്രമങ്ങളുടെ ഉത്തരവാദികളെ നീതിപീഠത്തിന് മുന്‍പാകെ കൊണ്ടുവരുവാനും ഭാരതത്തിലെ ക്രൈസ്തവനേതാക്കമാര്‍ അന്നാടിന്‍െറ പ്രസിഡന്‍റ് അസിഫ് ആലി സ്ഥാര്‍ദാരിയോട് ആവശ്യപ്പെടുന്നു. കത്തോലിക്കാ, പ്രോട്ടസ്റ്റന്‍റ്, ഇവാഞ്ചലിക്കല്‍, പെന്തക്കോസ്തു സഭാനേതാക്കന്മാര്‍ സംയുക്തമായി നല്‍കിയ ഒരു കത്തിലാണ് ആ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് എതിരായ പീഡനങ്ങളെ നീതികരിക്കുവാനുള്ള ഒരു മുടന്തന്‍ന്യായമെന്ന നിലയില്‍ ഖുറാന്‍െറ പാവനത നശിപ്പിക്കുന്നുവെന്ന ആരോപണം വ്യാപകമായ വിധത്തില്‍ പാക്കാസ്ഥാനില്‍ ഉപയോഗിക്കപ്പെടുകയാണെന്ന് അവര്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു. ക്രൈസ്തവനൂനപക്ഷത്തിനു് എതിരായി ദൈവദൂഷണം, ഖുറാന്‍െറ അവഹേളനം, എന്നീ ആരോപണങ്ങള്‍ ഇന്ന് അവിടെ സാധാരണമായിരിക്കുകയാണെന്ന് പരിതപിക്കുന്ന അവര്‍, പ്രാര്‍ത്ഥനാവേളയില്‍ മുസ്ലീം നേതാക്കമാരും പുരോഹിതരും വൈരാഗ്യവും, അക്രമവും പ്രോല്‍സാഹിപ്പിക്കുകയാണെന്ന് പറയുന്നു. അടുത്തയിടയിലെ അക്രമങ്ങള്‍ മുന്‍ക്കുട്ടി ആസൂത്രണം ചെയ്യപ്പെട്ടതും, ഇസ്ലാംമതം നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ചില സംഘടനകളാല്‍ പ്രേരിതമാണെന്നും പരിദേവിക്കുന്നയവര്‍ കത്തില്‍ ഇപ്രകാരം തുടരുന്നു- അവര്‍ ഒരുത്തരം മതവിശുദ്ധീകരണം നടത്തുകയാണ്. അതിനാലാണ് ലോകമെമ്പാടുമുള്ള എല്ലാ സമാധാനപ്രിയരോടും, നല്ല മനസ്സുള്ളവരോടും ഒത്ത് പാക്കിസ്ഥാനിലെ പൗരസമൂഹവും ന്യൂനപക്ഷവിഭാഗങ്ങളും പ്രത്യേകിച്ച് ക്രൈസ്തവരും ദൈവദൂഷണനിയമം റദ്ദാക്കുവാനും, അടുത്തയിടയുണ്ടായ ക്രൈസ്തവപീഡനത്തിന്‍െറ ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷിക്കുവാനും, നൂനപക്ഷവിഭാഗങ്ങള്‍ക്ക് സമാധാനപൂര്‍വ്വകം ജീവിക്കുന്നതിനാവശ്യമായ അന്തരീക്ഷം നാട്ടില്‍ സൃഷ്ട്രിക്കുവാനും ആവശ്യപ്പെടുന്നതിനെ തങ്ങള്‍ പിന്‍ത്താങ്ങുന്നതെന്ന് അവര്‍ കത്തില്‍ തുടര്‍ന്നു പറയുന്നു.







All the contents on this site are copyrighted ©.