2009-08-08 15:44:03

അഗര്‍ത്തല രുപത ഔദ്യോഗികമായി വൈദികവര്‍ഷം പ്രോല്‍ഘാടനം ചെയ്തു


 
‘പുരോഹിതന്‍െറ ശുശ്രൂഷയും ആദ്ധ്യാത്മികതയും’ എന്ന വിഷയത്തെ അധികരിച്ച ഏകദിനപരിപാടി മധ്യേ ത്രിപുരസംസ്ഥാനത്തെ അഗര്‍ത്തല രുപതയിലെ വൈദികവര്‍ഷം പ്രോല്‍ഘാടനം ചെയ്യപ്പെട്ടു. രുപതാദ്ധ്യക്ഷന്‍ ബിഷപ്പ് ലൂമെന്‍ മൊന്‍റിയേറോയുടെ മുഖ്യകാര്‍കമ്മികത്വത്തിലെ വി.കുര്‍ബാനയോടെയാണ് ആ പരിപാടിക്ക് തുടക്കം കുറിച്ചത്. പൂരോഹിതര്‍ക്കായി പ്രത്യേകമാം വിധം നിയോഗിതമായിരിക്കുന്ന ഈ വര്‍ഷം ആത്മപരിശോധനയ്ക്കായുള്ള ഒരവസരമാക്കാന്‍ സുവിശേഷപ്രഭാഷണ മധ്യേ ബിഷപ്പ് വൈദികരെ ആഹ്വാനം ചെയ്തു. പൂരോഹിതവര്‍ഷാചരണം അവരെ കുടുതല്‍ വിശുദ്ധരും, സന്തോഷചിത്തരും, വിശ്വസ്തരും ആക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച ബിഷപ്പ് തുടര്‍ന്നു- പ്രേഷിതചൈതന്യം നിറഞ്ഞ വൈദികരുടെ സാഹസികവും, തീക്ഷ്ണതാനിര്‍ഭരവുമായ അജപാലനപ്രവര്‍ത്തനങ്ങള്‍ ദൈവവചനം പ്രചരിപ്പിക്കുക മാത്രമല്ല അവരെ സന്തോഷനിര്‍ഭരരാക്കുകയും ചെയ്യും. അവരുടെയിടയിലെ സ്നേഹവും, ഐക്യവും മാത്രമാണ് ബ്രഹ്മചര്യമെന്ന ഭാനം പൂര്‍ണ്ണമായി ജീവിക്കുവാനും, ക്രൈസ്തവസമൂഹങ്ങള്‍ കെട്ടിപ്പടുക്കവാനും സഹായിക്കുന്ന ഏറ്റം കാര്യക്ഷമമായ ഉപാധി. ‘വൈദികരുടെ മാതൃക’യെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വിശേഷിപ്പിക്കുന്ന വിശുദ്ധ ജോണ്‍ വിയാനിയെ പരാമര്‍ശവിഷയമാക്കികൊണ്ട് അദ്ദേഹം പറഞ്ഞു, വിശുദ്ധന്‍ തന്‍െറ ഇടവകജനങ്ങളെ പ്രബോധിപ്പിച്ചത് പ്രഥമവും പ്രധാനവുമായി സ്വന്തം ജീവിതമാതൃകയിലൂടെയാണ്. അദ്ദേഹത്തിന്‍െറ മാതൃകയില്‍ നിന്നാണ് അവര്‍ പ്രാര്‍ത്ഥിക്കാന്‍ പഠിച്ചത്. സുവിശേഷപ്രഭാഷണത്തിനും, മതാധ്യാപനത്തിനും ഉപരി വിശുദ്ധ കുര്‍ബാനയുടെ മുന്‍പിലെ പ്രാര്‍ത്ഥനയുടെ പ്രസക്തി അവര്‍ ഗ്രഹിച്ചത് വിശുദ്ധന്‍െറ ഭക്തിനിര്‍ഭരമായ ബലിയര്‍പ്പണത്തില്‍ നിന്നാണ്. പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ വൈദികര്‍ക്കായുള്ള.കത്തിന്‍റെയും, ആര്‍ച്ചുബിഷപ്പ് ഫുള്‍ട്ടന്‍ ഷീനിന്‍െറ’ഒരു പുരോഹിതന്‍ തന്‍െറ സ്വന്തമല്ല’ എന്ന ഗ്രന്ഥത്തിന്‍െറയും ഓരോ പ്രതികള്‍ ബിഷപ്പ് വൈദികര്‍ക്ക് സമ്മാനിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.