2009-08-04 16:02:43

പാക്കിസ്ഥാനില്‍ ക്രൈസ്തവരുടെ നേരെ ഉണ്ടായ അക്രമത്തെ പാപ്പാ അപലപിക്കുന്ന.


നിരപരാധികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ദാരുണമായ മരണത്തിനും ഏറെ നാശനഷ്ടങ്ങള്‍ക്കും വഴിത്തിരിയിട്ട, പാക്കിസ്ഥാനിലെ ഗോജറയില്‍ ക്രൈസ്തവസമൂഹത്തിനു നേരെയുണ്ടായ അക്രമത്തിലെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ ഖേദവും, അനുശോചനവും വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ അറിയിക്കുന്നു. ഫയ്സാലാബാദ് രുപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസഫ് കോട്സിന്‍െറ പേരില്‍ കര്‍ദ്ദിനാള്‍ അയച്ച കമ്പിസന്ദേശത്തിലാണ് അത് കാണുന്നുത്. പാപ്പാ ആ ദുരന്തത്തിനു് ഇരകളായവരുടെ കുടുബാംഗങ്ങളോട് അനുശോചനവും, ആ കടന്നാക്രമണത്തില്‍ വേദനിക്കുന്നയെല്ലാവരോട് ഐക്യദാര്‍ഢ്യവും അറിയിക്കുന്നു കര്‍ദ്ദിനാള്‍ കമ്പിസന്ദേശത്തില്‍ തുടരുന്നു- എല്ലാവരോടും ഉള്ള ആദരവാല്‍ മുദ്രിതമായ ഒരു സമൂഹം കെട്ടിപ്പടുക്കുവാനുള്ള പരിശ്രമങ്ങളില്‍ നിന്ന് ഒരിക്കലും പിന്‍മാറാതെയിരിക്കാന്‍ രുപതാസമൂഹം മുഴുവനെയും പ്രോല്‍സാഹിപ്പിക്കാന്‍ പാപ്പാ ശക്തമായി ഉദ്ബോധിപ്പിക്കുകയും വളരെയേറെ സഹനങ്ങള്‍ക്ക് കാരണമാക്കുന്ന അക്രമത്തിന്‍െറ പാത ഉപേക്ഷിക്കുവാനും, സമാധാനത്തിന്‍െറ പാത പുല്‍കുവാനും ദൈവനാമത്തില്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. കര്‍ത്താവിലെ ശക്തിയുടെയും ആശ്വാസത്തിന്‍െറയും അച്ചാരമെന്ന നിലയില്‍ പ.പിതാവ് തന്‍െറ അപ്പസ്തോലികാശീര്‍വാദം ഏവര്‍ക്കും നല്‍കുന്നു കര്‍ദ്ദിനാള്‍ സന്ദേശത്തില്‍ അറിയിക്കുന്നു.







All the contents on this site are copyrighted ©.