2009-07-28 14:42:00

വിയറ്റ്നാമില്‍ രണ്ടു കത്തോലിക്കാവൈദികര്‍ അക്രമിക്കപ്പെട്ടു.


വിയറ്റ്നാമിലെ രണ്ടു കത്തോലിക്കാ വൈദികരെ പോലീസും, സര്‍ക്കാരിന്‍റ സുരക്ഷാസൈന്യവും കുടി മര്‍ദ്ദിച്ചു് അവശരാക്കിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഡോങ് ഹോയി നഗരത്തിലെ ഡൂ ലോക് ഇടവകവികാരി ഫാദര്‍ പോള്‍ നൂഗെയിന്‍ ഡിന്‍ഹ് പിഹൂ, ഹാ ലോയി ഇടവകവികാരി ഫാദര്‍ പീറ്റര്‍ നൂഗെയിന്‍ തെ ബിന്‍ഹ് എന്നിവരാണ് ആ രണ്ടു വൈദികര്‍. കഴിഞ്ഞ ഞായറാഴ്ച ഫാദര്‍ പോള്‍ താം തോവ ഇടവകയില്‍ ദിവ്യബലിയര്‍പ്പിക്കാന്‍ പോകവെ ഒരു സംഘം പോലീസ് അദ്ദേഹത്തെ അടിച്ച് അവശനാക്കുകയായിരുന്നു. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ ചെന്നപ്പോഴാണ് ഫാദര്‍ പോള്‍ അക്രമിക്കപ്പെട്ടത്. അപ്രതീക്ഷിതമായി ഒരു സംഘം ആളുകള്‍ അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യുകയായിതുന്നു. അതിനു ശേഷം അവര്‍ അദ്ദേഹത്തെ ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് തള്ളിയിട്ടു. അന്ന് രാത്രി മുഴുവനും അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. ഇപ്പോഴും ഇരുവരുടെയും നില ഗുരുതരമാണ്. രണ്ടു വൈദികരെയും അക്രമിച്ചത് പോലീസും സര്‍ക്കാരിന്‍െറ സുരക്ഷാസൈന്യവും കുടെയാണെന്നും, അവര്‍ യൂണിഫോമില്ലായിരുന്നുവെന്നും റിപ്പോട്ട് പറയുന്നു.







All the contents on this site are copyrighted ©.