2009-07-28 14:44:33

ഭ്രൂണകോശഗവേഷണം മനുഷ്യജീവന്‍െറയും ഔന്നിത്യത്തിന്‍െറയും മേലുള്ള കടന്നാക്രമണമെന്ന്, യുറുഗ്വേയിലെ മോന്തോവീദയോ അതിരുപത


 
ഭ്രൂണകോശഗവേഷണം മനുഷ്യജീവന്‍െറയും, ഔന്നിത്യത്തിന്‍െറയും മേലുള്ള ഗര്‍ഹണീയമായ കടന്നാക്രമണമാണെന്ന് ദക്ഷിണ അമേരിക്കന്‍ രാജ്യമായ യുറുഗ്വേയിലെ മോന്തോവീദയോ അതിരുപതയുടെ വക്താവ് മിഗ്വേല്‍ ഏയിഞ്ചല്‍ പാസ്റ്റോറീനോ. കാണ്ഡകോശഗവേഷണത്തിന് സഭ ഒരിക്കലും എതിരല്ല. കാരണം അവിടെ ജീവിതം പന്താടപ്പെടുന്നില്ല. തന്നെയുമല്ല വളരെ പ്രയോജനപ്രദമായ പല കണ്ടുപിടുത്തങ്ങള്‍ക്കും, നിഗമനങ്ങള്‍ക്കും അത് നിമിത്തമായിട്ടുണ്ട്. എന്നാല്‍ മനുഷ്യഭ്രൂണത്തെ ഗവേഷണങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനോട് സഭയ്ക്ക് ശക്തമായ എതിര്‍പ്പുണ്ട്. കാരണം അവിടെ മനുഷ്യജീവന്‍ നശിപ്പിക്കപ്പെടുന്നു അദ്ദേഹം കുട്ടിചേര്‍ത്തു. ഭ്രൂണകോശ ഗവേഷണത്തിന് നിയമസാധുത നല്‍കുന്ന ബില്ല് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അതില്‍ പ്രതിഷേധിച്ചുകൊണ്ട് മോന്തോവീദയോ അതിരുപത ശബ്ദമുയര്‍ത്തിരിക്കുന്നത്. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍റ പേരിലെ അതിരുപതയിലെ ജൈവശാസ്ത്രസ്ഥാപനവും ഭ്രൂണകോശഗവേഷണത്തിന്‍റ വികലതകള്‍ ചൂണ്ടിക്കാട്ടികൊണ്ട് ഒരു പ്രസ്താവന പുറപ്പെടുവിച്ചു. അത്തരം ഗവേഷണത്തില്‍ കാണ്ഡകോശത്തിനായി മനുഷ്യഭ്രൂണം നശിപ്പിക്കപ്പെടുന്നു. പ്രഥമവും പ്രധാനവുമായി അത് മനുഷ്യവകാശങ്ങളുടെ, സര്‍വ്വപ്രധാനമായ ജീവന്‍റ അവകാശത്തിന്‍െറ ധ്വസംനമാണ്. ശാസ്ത്രീയ വീക്ഷണത്തില്‍ ഭ്രൂണം മനുഷ്യവര്‍ഗ്ഗത്തിലെ ഒരു അംഗമാണ്, ഒരു മനുഷ്യജീവിയാണ്. അതിനാല്‍ അതിനെ ഒരു വസ്തുവായി ‘മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങളെന്ന്’ പറയപ്പെടുന്ന കാണ്ഡകോശങ്ങള്‍ക്കായി ബലി ചെയ്യുന്നത് ധാര്‍മ്മികവീക്ഷണത്തില്‍ വളരെ ഗുരുതരമായ തെറ്റാണ്. വളരെയേറെ ഭ്രൂണകോശങ്ങള്‍ ഇതിനകം ഗവേഷണവിധേയമാക്കിയിട്ടും ഉപകാരപ്രദമായ യാതെന്നും ഇതിനകം കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ലായെന്നതും ചിന്തനീയമാണ്, പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍െറ പേരിലെ ജൈവശാസ്ത്രസ്ഥാപനം പ്രസ്താവനയില്‍ പറയുന്നു.







All the contents on this site are copyrighted ©.